‘ആരും നിയമത്തിന് അതീതരല്ല’ അഴിമതി നടത്തിയാല്‍ കര്‍ശന നടപടി

Posted on: September 2, 2020 7:43 pm | Last updated: September 2, 2020 at 7:43 pm

റിയാദ്  |‘ആരും നിയമത്തിന് അതീതരല്ല’ അഴിമതി നടത്തിയാല്‍ കര്‍ശന നടപടിയുമായാണ് സഊദി ഭരണാധികാരി സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും രംഗത്തുള്ളത് ,കഴിഞ്ഞ ദിവസം പ്രതിരോധ മന്ത്രാലയത്തില്‍ അഴിമതി നടത്തിയ രണ്ട് രാജകുടുംബാംഗങ്ങളെയും നാല് സൈനിക ഉദ്യോഗസ്ഥരെ യും ജോലിയില്‍ നിന്നും പിരിച്ചു വിടുകയും ഇവര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തര വിടുകയും ചെയ്തു

സഊദിയിലെ അഴിമതി വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ , പ്രതിരോധ മന്ത്രാലയത്തിലെ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കാന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നല്‍കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. ഉത്തരവിന്റെ ഭാഗമായി സൈനിക മേധാവിയുമായും രാജകുമാരനുമായും ബന്ധമുള്ള മന്ത്രാലയത്തിലെ മുഴുവന്‍ ഇടപാടുകളും അന്വേഷണത്തിന് വിധേയമാക്കും

ജോലിയില്‍ നിന്നും പിരിച്ചുവിട്ട യൂസഫ് ബിന്‍ റാക്കന്‍ ബിന്‍ ഹിന്ദി അല്‍ ഒതൈബി, മുഹമ്മദ് ബിന്‍ അബ്ദുല്‍ കരീം ബിന്‍ മുഹമ്മദ് അല്‍ ഹസ്സന്‍, ഫൈസല്‍ ബിന്‍ അബ്ദുള്‍റഹ്മാന്‍ ബിന്‍ മുഹമ്മദ് അല്‍ അജ്ലാന്‍, മുഹമ്മദ് ബിന്‍ അലി ബിന്‍ മുഹമ്മദ് അല്‍ ഖലീഫ എന്നിവര്‍ക്കെതിരെയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്