പാക് വെടിവെപ്പില്‍ ഇന്ത്യന്‍ സൈനികന് വീരമൃത്യു

Posted on: September 2, 2020 11:36 am | Last updated: September 2, 2020 at 3:00 pm

ശ്രീനഗര്‍ | കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനം. ഇന്ന് പുലര്‍ച്ചെ രജൗരി ജില്ലയിലെ കേരി സെക്രടറിലുണ്ടായ ആക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറാണ് പാക് ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. നിയന്ത്രണ രേഖയില്‍ രജൗരി ജില്ലയിലെ കേരി സെക്ടറിലാണ് വെടിവെപ്പ് ഉണ്ടായത്.

കഴിഞ്ഞ നാല് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് രജൗരിയില്‍ പാക് പ്രകോപനം ഉണ്ടാകുന്നത്. ആഗസ്റ്റ് 30ന് നടന്ന ആക്രമണത്തില്‍ നൗഷേര സെക്ടറില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടിരുന്നു.