ലക്ഷണമില്ലാത്തവരില്‍ കൊവിഡ് പരിശോധന വേണ്ടെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍

Posted on: September 2, 2020 7:46 am | Last updated: September 2, 2020 at 9:57 am

തിരുവനന്തപുരം | കൊവിഡ് പരിശോധന സുപ്രധാന നിര്‍ദേശവുമായി സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍
. നിലവില്‍ കൊവിഡ് സംശയമുള്ള എല്ലാവരിലും പരിശോധന നടക്കുന്നുണ്ടെങ്കിലും ഇനി അത് വേണ്ടെന്നാണ് പ്രധാന നിര്‍ദേശം. എന്തെങ്കിലും ലക്ഷണം കാണിക്കുന്നവരെ മാത്രം പരിശോധിച്ചാല്‍ മതിയെന്നാണ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ പറയുന്നത്. രോഗത്തിന്റെ തീവ്രത അനുസരിച്ച് ചികിത്സ തീരുമാനിക്കണമെന്നും സി ഡി സി പറയുന്നു. എന്നാല്‍ ഇത് കേരളം അംഗീകരിക്കുമോയെന്ന് വ്യക്തമല്ല. ശാരീരിക അകലം, വ്യക്തിശുചിത്വം, മാസ്‌ക് ഉള്‍പ്പടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിവേണം നിര്‍ദേശം നടപ്പിലാക്കേണ്ടതെന്നും സി ഡി സി നിര്‍ദേശിക്കുന്നു.

സമൂഹിക വ്യാപന സാധ്യത അടക്കം കണ്ടെത്താന്‍ കൂടുതലിടങ്ങളില്‍ ആന്റിജന്‍ പരിശോധന നടത്തുകയാണ് കേരളത്തില്‍. കണ്ടെത്തുന്ന രോഗകളില്‍ 80 ശതമാനം പേര്‍ക്കും രോഗ ലക്ഷണങ്ങളുമില്ല. ഇവരെയൊക്കെ കണ്ടെത്താതിരുന്നാല്‍ വ്യക്തിപരമായുണ്ടാകുന്ന അശ്രദ്ധ കൊണ്ട് രോഗ വ്യാപനമുണ്ടാകുമോ എന്നാണ് ആശങ്ക. രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കി മരണ നിരക്ക് കുറ്ക്കാനുള്ള നടപടികളാണ് ഇനി വേണ്ടതെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.