Connect with us

Ongoing News

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പെടുത്തിയ വിലക്ക് സെപ്തംബര്‍ 30 വരെ നീട്ടി

Published

|

Last Updated

ന്യൂഡല്‍ഹി | കൊറോണ വൈറസ് വ്യാപനം തടയാന്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പെടുത്തിയ നിരോധനം സെപ്തംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചതായി ഡിജിസിഎ അറിയിച്ചു. അതേസമയം, ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കും വന്ദേഭാരത് ദൗത്യത്തില്‍ ഉള്‍പ്പെട്ട വിമാനങ്ങള്‍ക്കും ചരക്ക് വിമാനങ്ങള്‍ക്കും വിലക്ക് ബാധകമല്ല.

മാര്‍ച്ച് 23നാണ് അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. പിന്നീട് മെയ് മുതല്‍ വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് കീഴില്‍ വന്ദേഭാരത് ദൗത്യം ആരംഭിച്ചു. ഇതോടൊപ്പം ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കും അനുമതി നല്‍കി.

Latest