Connect with us

National

ലാവ്‌ലിന്‍ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും

Published

|

Last Updated

ന്യൂഡല്‍ഹി | ഒരിടവേളക്കു ശേഷം എസ് എന്‍ സി ലാവ്‌ലിന്‍ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. പിണറായി വിജയന്‍, കെ മോഹന ചന്ദ്രന്‍, എ ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സി ബി ഐ നല്‍കിയ ഹരജിയും ഹൈക്കോടതി വിധി വിവേചനപരമെന്ന് ചൂണ്ടിക്കാട്ടി കസ്തൂരി രങ്കഅയ്യര്‍ ഉള്‍പ്പെടെ പ്രതിപട്ടികയിലുള്ള മൂന്ന് ഉദ്യോഗസ്ഥര്‍ നല്‍കിയ ഹരജികളുമാണ് സുപ്രീം കോടതി മുമ്പാകെയുള്ളത്.

ജസ്റ്റിസുമാരായ യു യു ലളിത്, വിനീത് സരണ്‍ എന്നിവരടങ്ങിയ രണ്ടംഗ ബഞ്ചാണ് കേസ് പരിഗണിക്കുക.

---- facebook comment plugin here -----

Latest