National
കൊവിഡ്; രാജ്യത്ത് 35,43,088 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, മരണം 63,671

ന്യൂഡല്‍ഹി | രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് 35,43,088 പേര്‍ക്ക്. 63,671 പേര്‍ മരിച്ചു. 27,14,353 പേര്‍ രോഗമുക്തരായി. മഹാരാഷ്ട്രയില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ചിട്ടുള്ളത്- 7,64,281. ഇവിടെ മരണം 24,103 ആണ്. 5,54,711 പേര്‍ക്ക് രോഗം ഭേദമായി.
തമിഴ്‌നാട് (സ്ഥിരീകരിച്ചത്: 4.15,590, മരണം: 7,137), ആന്ധ്ര പ്രദേശ് (4,14,164- 3,796), കര്‍ണാടക (3,27,076), യു പി (2,19,457- 3,356), ഡല്‍ഹി (1,71,366- 4,404), പശ്ചിമ ബംഗാള്‍ (1,56,766- 3,126), ബിഹാര്‍ (1,32,935- 679), തെലങ്കാന (1,23,090- 818), അസം (1,03,795- 289) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്ക്.
---- facebook comment plugin here -----