Kerala
പി എസ് സി റാങ്ക് ലിസ്റ്റ് റദ്ദായി; മനം നൊന്ത് യുവാവിന്റെ ആത്മഹത്യ
തിരുവനന്തപുരം | പി എസ് സി റാങ്ക് ലിസ്റ്റ് റദ്ദായതില്‍ മനം നൊന്ത് യുവാവ് ജീവനൊടുക്കി. തിരുവനന്തപുരത്തെ കാരക്കോണം തട്ടിട്ടമ്പലം സ്വദേശി അനുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എക്‌സൈസ് റാങ്ക് ലിസ്റ്റില്‍ അനുവിന് 76 ാം റാങ്കുണ്ടായിരുന്നു.
ജോലിയില്ലാത്തതില്‍ കടുത്ത മനോവിഷമമുണ്ടെന്ന് മരിക്കുന്നതിനു മുമ്പ് എഴുതിവച്ച കത്തില്‍ പറഞ്ഞിരുന്നു.







