Connect with us

Covid19

കൊവിഡ്: പത്തനംതിട്ടയില്‍ ഇന്ന് 127 പേര്‍ രോഗമുക്തരായി; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 4.34 ശതമാനം

Published

|

Last Updated

പത്തനംതിട്ട | പത്തനംതിട്ടയില്‍ കൊവിഡ്- 19 സ്ഥീരീകരിച്ച ഒരാള്‍ മരിച്ചു. ആഗസ്റ്റ് 22ന് രോഗം സ്ഥിരീകരിച്ച വള്ളിക്കോട്, വാഴമുട്ടം സ്വദേശിയായ കരുണാകരന്‍ നായര്‍ (65) ആണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ച് 29ന് മരിച്ചത്. കരള്‍, ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സയില്‍ ആയിരുന്നു. 75 പേര്‍ക്ക് കൂടി ഇന്ന് കൊറോണവൈറസ് ബാധ സ്ഥീരീകരിച്ചു.

ഇവരില്‍ ഏഴ് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 10 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 58 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. മൂന്ന് പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ആരോഗ്യ പ്രവര്‍ത്തകരായ മൂന്ന് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്ന് 10 പേര്‍ക്കും നെല്ലാട്, കടമ്പനാട് ക്ലസ്റ്ററുകളില്‍ നിന്ന് മൂന്ന് പേര്‍ക്ക് വീതവും രോഗ പകര്‍ച്ചയുണ്ടായി. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന കോയിപ്രം സ്വദേശി(60)യും രോഗബാധിതനായി.

അടൂര്‍, തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളിലാണ് രോഗബാധിതരില്‍ അധികവും. ജില്ലയില്‍ ഇതുവരെ ആകെ 3211 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 1929 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ജില്ലയില്‍ ഇന്ന് 127 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 2334 ആണ്. പത്തനംതിട്ട ജില്ലക്കാരായ 858 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 826 പേര്‍ ജില്ലയിലും, 32 പേര്‍ ജില്ലക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ 852 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്നലെ പുതിയതായി 88 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ആകെ 11346 പേര്‍ നിരീക്ഷണത്തിലാണ്. 1455 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ് മൂലമുളള മരണനിരക്ക് 0.50 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 4.34 ശതമാനമാണ്.

Latest