Covid19
ഇന്ന് 2397 പേര്‍ക്ക് കൊവിഡ്; 2317 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ, 2225 പേര്‍ രോഗമുക്തര്‍

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് 2397 പേര്‍ക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇവരില്‍ 2317 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇന്ന് 2225 പേര്‍ രോഗവിമുക്തരായി. ഇന്ന് ആറ് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
ഇന്ന് ഏറ്റവും കൂടുതല്‍ രോഗബാധ തിരുവനന്തപുരത്താണ്. 408 പേര്‍ക്കാണ് തലസ്ഥാന ജില്ലയില്‍ രോഗം ബാധിച്ചത്. ഇവരില്‍ 49 പേരുടെ ഉറവിടം വ്യക്തമല്ല. മലപ്പുറം, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 200ലധികം പേര്‍ക്ക് ഇന്ന് രോഗബാധയുണ്ടായിട്ടുണ്ട്. 23227 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.
കൊവിഡ് വ്യാപനത്തിന് ശേഷം ഇതുവരെ പുറത്തുനിന്ന് കേരളത്തിലേക്ക് 8.69 ലക്ഷം പേരാണ് വന്നത്. മൂന്ന് ലക്ഷത്തിലധികം വിദേശത്ത് നിന്നും 5.37 ലക്ഷം പേര്‍ മറ്റുസംസ്ഥാനങ്ങളില്‍ നിന്നുമാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരില്‍ 62 ശതമാനം റെഡ് സോണ്‍ മേഖലയില്‍ നിന്നാണ്.
മലപ്പുറം ജില്ലയില്‍ നിന്നുള്ള 379 പേര്‍ക്കും കൊല്ലം ജില്ലയില്‍ നിന്നുള്ള 234 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 225 പേര്‍ക്കും കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 198 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 175 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 152 പേര്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള 139 പേര്‍ക്കും എറണാകുളം ജില്ലയില്‍ നിന്നുള്ള 136 പേര്‍ക്കും പാലക്കാട് ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 95 പേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 75 പേര്‍ക്കും ഇടുക്കി ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും വയനാട് ജില്ലയില്‍ നിന്നുള്ള 21 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
ആഗസ്റ്റ് 20ന് മരിച്ച കാസര്‍കോട് ഉദിനൂര്‍ സ്വദേശി വിജയകുമാര്‍ (55), ആഗസ്റ്റ് 21ന് മരിച്ച വയനാട് വാളാട് സ്വദേശി അബ്ദുല്ല (70), കോഴിക്കോട് ഈസ്റ്റ്ഹില്‍ സ്വദേശി കെ എം ശാഹുല്‍ ഹമീദ് (69), ആഗസ്റ്റ് 26ന് മരിച്ച മലപ്പുറം കോട്ടക്കല്‍ സ്വദേശിനി ഇയ്യാതുട്ടി (65), ആഗസ്റ്റ് 25ന് മരിച്ച കണ്ണൂര്‍ കുഞ്ഞിപ്പള്ളി സ്വദേശി ആഷിക് (39), കൊല്ലം സ്വദേശി അനീഷ് (30) എന്നിവരുടെ ഫലങ്ങളാണ് കൊവിഡ് പോസിറ്റീവായത്. ഇതോടെ ആകെ മരണം 280 ആയി. ഇതുകൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ ഐ വി ആലപ്പുഴയിലെ പരിശോധനക്ക് ശേഷം സ്ഥിരീകരിക്കും.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 126 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2137 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 197 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 393 പേര്‍ക്കും മലപ്പുറം ജില്ലയില്‍ നിന്നുള്ള 350 പേര്‍ക്കും കൊല്ലം ജില്ലയില്‍ നിന്നുള്ള 213 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 208 പേര്‍ക്കും കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 184 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 136 പേര്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള 134 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 132 പേര്‍ക്കും എറണാകുളം ജില്ലയില്‍ നിന്നുള്ള 114 പേര്‍ക്കും പാലക്കാട് ജില്ലയില്‍ നിന്നുള്ള 101 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 83 പേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 51 പേര്‍ക്കും വയനാട് ജില്ലയില്‍ നിന്നുള്ള 20 പേര്‍ക്കും ഇടുക്കി ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
63 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. ആലപ്പുഴ ജില്ലയിലെ 16, മലപ്പുറം ജില്ലയിലെ 11, കണ്ണൂര്‍ ജില്ലയിലെ 8, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ 6 വീതവും, കാസര്‍കോട് ജില്ലയിലെ 5, കോഴിക്കോട് ജില്ലയിലെ 2, കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 3 ഐ എന്‍ എച്ച് എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2225 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 591 പേരുടെയും കൊല്ലം ജില്ലയില്‍ നിന്നുള്ള 104 പേരുടെയും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 89 പേരുടെയും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 236 പേരുടെയും കോട്ടയം ജില്ലയില്‍ നിന്നുള്ള 120 പേരുടെയും ഇടുക്കി ജില്ലയില്‍ നിന്നുള്ള 41 പേരുടെയും എറണാകുളം ജില്ലയില്‍ നിന്നുള്ള 148 പേരുടെയും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 142 പേരുടെയും പാലക്കാട് ജില്ലയില്‍ നിന്നുള്ള 74 പേരുടെയും മലപ്പുറം ജില്ലയില്‍ നിന്നുള്ള 372 പേരുടെയും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 131 പേരുടെയും വയനാട് ജില്ലയില്‍ നിന്നുള്ള 38 പേരുടെയും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 94 പേരുടെയും കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 45 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റിവായത്.
ഇതോടെ 23,277 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 48,083 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,95,927 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,76,822 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 19,105 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2363 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അതേസമയം പരിശോധനകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,988 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സി എല്‍ ഐ എ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 16,43,633 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,77,356 സാമ്പിളുകളും പരിശോധനക്കയച്ചു.