Connect with us

Gulf

കൊവിഡ്; പത്ത് ശതമാനം വർധന

Published

|

Last Updated

ദുബൈ | യു എ ഇയിൽ ആഗസ്റ്റിൽ കൊവിഡ് -19 കേസുകളുടെ എണ്ണത്തിൽ 10 ശതമാനം വർധന.  കഴിഞ്ഞ രണ്ടാഴ്ചക്കിടെ ചികിത്സ തേടിയ രോഗികളുടെ എണ്ണം 9.5 ശതമാനത്തിൽ നിന്ന് 12 ശതമാനമായി ഉയർന്നു. യുഎഇ സർക്കാർ വക്താവ് ഡോ. ഉമർ അൽ ഹമ്മാദി അറിയിച്ചതാണിത്.

അണുബാധകൾ വർധിച്ചിട്ടും മരണ സംഖ്യ 0.5 ശതമാനമായി തുടരുന്നു. ഇത് യുഎഇ നടപ്പിലാക്കിയ വിപുലമായ ആരോഗ്യ സംരക്ഷണ ചികിത്സാ സൗകര്യങ്ങളുടെ ഫലമാണ്. ‘രോഗികൾ വർധിച്ചിട്ടുണ്ടെങ്കിലും നമ്മൾ ശരിയായ പാതയിലാണ്. ഇത് നമ്മുടെ ആരോഗ്യ മേഖലയുടെ ശക്തിയെയും കാര്യക്ഷമതയെയും പ്രതിഫലിപ്പിക്കുന്നു. ആദ്യഘട്ടത്തിൽ തന്നെ പോസിറ്റീവ് കേസുകൾ കണ്ടെത്തുന്നത് ഉൾപ്പെടെ വ്യാപക സംവിധാനങ്ങളുണ്ട്. ലോകവുമായി താരതമ്യപ്പെടുത്തുമ്പോൾ യുഎഇയിലാണ് ഏറ്റവും കൂടു തൽ വൈദ്യപരിശോധന നടക്കുന്നത്’.
എല്ലാ സമയത്തും മുൻകരുതൽ നടപടികൾ കർശനമായി പാലിക്കണമെന്ന് അൽ ഹമ്മാദി ഓർമിപ്പിച്ചു.

‘സമൂഹ മാധ്യമങ്ങളിൽ ചില ക്ലിപ്പുകൾ ഞങ്ങൾ കണ്ടു, ചിലർ പ്രതിരോധ നടപടികൾ പാലിക്കുന്നില്ല. ചിലർ ഒത്തുചേരലുകളും പാർട്ടികളും നടത്തുന്നു.  ശാരീരിക അകലം പാലിക്കൽ, മാസ്‌ക് ധരിക്കൽ തുടങ്ങിയവയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ സമൂഹത്തിലെ എല്ലാ അംഗങ്ങളോടും ആവശ്യപ്പെടുന്നു. അദ്ദേഹം വ്യക്തമാക്കി.

---- facebook comment plugin here -----

Latest