National
സൗഹൃദം വിനയായി; യുവതിയേയും ഭിന്നശേഷിക്കാരനെയും പരസ്യമായി അപമാനിച്ച് നാട്ടുകാർ

കനൗജ് | യുവതിയേയും ഭിന്നശേഷിക്കാരനായ സുഹൃത്തിനേയും സൗഹൃദത്തിന്റെ പേരിൽ പരസ്യമായി അപമാനിച്ച് ബന്ധുക്കളും നാട്ടുകാരും. യു പിയിലെ ലക്‌നോവിൽ നിന്ന് 122 കിലോമീറ്റർ അകലെ കനൗജിലെ ഒരു ഗ്രാമത്തിലാണ് സംഭവം. ഇരകളെ മർദിച്ച ശേഷം മൊട്ടയടിച്ച് ചെരിപ്പുമാലയണിയിച്ച് റോഡിലൂടെ നടത്തിക്കുകയായിരുന്നു നാട്ടുകാർ ചെയ്തത്.
രണ്ട് മാസം മുമ്പാണ് 37കാരിയായ യുവതിയുടെ ഭർത്താവ് ആത്മഹത്യ ചെയ്തത്. ആരുമില്ലാത്ത ഇവർക്ക് സഹായത്തിനായി എത്തിയയാളാണ് ഭിന്നശേഷിക്കാരനായ സുഹൃത്ത്. ഇവരുടെ സൗഹൃദം യുവതിയുടെ ബന്ധുക്കൾക്ക് ഇഷ്ടപ്പെടാത്തതാണ് പരസ്യവിചാരണക്ക് ഇടയാക്കിയത്.
സംഭവത്തിൽ പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്യുകയും യുവതിയുടെ രണ്ട് ബന്ധുക്കൾ ഉൾപ്പെടെ എട്ട് പേർക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
---- facebook comment plugin here -----