Connect with us

Kerala

എൻഡോസൾഫാൻ ദുരിതബാധിതർക്ക് ഓണത്തിന് 1000 രൂപ ധനസഹായം

Published

|

Last Updated

തിരുവനന്തപുരം | കാസർഗോഡ് ജില്ലയിൽ കേരള സാമൂഹ്യ സുരക്ഷ മിഷൻ വഴി പെൻഷൻ ലഭിക്കുന്ന എൻഡോസൾഫാൻ ദുരിതബാധിതർക്ക് ഓണത്തോടനുബന്ധിച്ച് ധനസഹായമായി 1,000 രൂപ അനുവദിച്ച് സാമൂഹ്യനീതി വകുപ്പ് ഉത്തരവിട്ടതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.

പെൻഷൻ ലഭിക്കുന്ന 5425 എൻഡോസൾഫാൻ ദുരിത ബാധിതർക്ക് ഈ ധനസഹായം ലഭിക്കും. ഇതിനുള്ള അനുമതി സാമൂഹ്യ സുരക്ഷമിഷൻ എക്സിക്യുട്ടീവ് ഡയറക്ടർക്ക് നൽകിയിട്ടുണ്ട്.
കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതർക്കായി കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പിലാക്കുന്ന സ്നേഹ സാന്ത്വനം പദ്ധതിയ്ക്ക് 19 കോടി രൂപയുടെ ഭരണാനുമതി കഴിഞ്ഞദിവസം നൽകിയിരുന്നു.

ഈ പദ്ധതിയിലൂടെ ദീർഘകാല ചികിത്സ ആവശ്യമുള്ളതും രോഗാവസ്ഥയിലുള്ളവരും തൊഴിലെടുക്കാനാകാതെ വീട്ടിൽ കഴിയുന്നവരായവരിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുഖേന വികലാംഗ പെൻഷൻ ലഭിക്കുന്നവർക്ക് 1700 രൂപയും പെൻഷൻ ലഭിക്കാത്തവർക്ക് 2200 രൂപയും എൻഡോസൾഫാൻ ദുരിതബാധിതരായ മറ്റ് രോഗികൾക്ക് 1200 രൂപ വീതവും പ്രതിമാസം ധനസഹായം നൽകുന്നു.

Latest