First Gear
ഹോണ്ട ജാസ് 2020 വിപണിയില്‍; വില 7.49 ലക്ഷം മുതല്‍
ന്യൂഡല്‍ഹി | ഹോണ്ട ജാസ് 2020 ഇന്ത്യന്‍ വിപണിയിലിറങ്ങി. 7.49 ലക്ഷം രൂപ (ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില) മുതലാണ് വില ആരംഭിക്കുന്നത്. വി, വി എക്‌സ്, ഇസഡ് എക്‌സ് എന്നീ വേരിയന്റുകളില്‍ ജാസ് ലഭ്യമാണ്.
വി എം ടി വേരിയന്റിന് 7.49 ലക്ഷമാണ് വില. ഇസഡ് എക്‌സ് സി വി ടിക്ക് 9.73 ലക്ഷമാകും. ഹോണ്ടാ സിറ്റിയുടെ അഞ്ചാം തലമുറയും ഡബ്ല്യു ആര്‍- വിയും പുറത്തിറക്കിയതിന് ശേഷമുള്ള മൂന്നാമത്തെ വമ്പന്‍ പുറത്തിറക്കലാണ് ജപ്പാന്‍ കമ്പനിയുടെ ഈ കാര്‍. 21,000 രൂപക്ക് ഇപ്പോള്‍ ജാസ് ബുക്ക് ചെയ്യാം.
കൂടുതല്‍ സൗകര്യപ്രദവും സുഖപ്രദവുമായ കാബിനാണ് ജാസ് 2020ന്റെത്. ബി എസ്6- 1.2 ലിറ്റര്‍ ഐ- വിടെക് പെട്രോള്‍ എന്‍ജിനാണുള്ളത്. മാന്വലിലും ഓട്ടോമാറ്റിക്കിലും ലഭിക്കും. മാരുതി ബലേനോക്കും ഹ്യുണ്ടായ് എലൈറ്റ് ഐ20ക്കും വെല്ലുവിളിയുയര്‍ത്തിയാണ് ജാസ് 2020 വരുന്നത്.
---- facebook comment plugin here -----



