Connect with us

Covid19

പ്രണാബ് മുഖർജിയുടെ നില കൂടുതൽ വഷളായി

Published

|

Last Updated

ന്യൂഡൽഹി| മസ്തിഷ്‌ക ശാസ്ത്രക്രിയയെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന മുൻ രാഷ്ട്രപതി പ്രണാബ് മുഖർജിയുടെ നില കൂടുതൽ വഷളായതായി മെഡിക്കൽ ബുള്ളറ്റിൻ. ആരോഗ്യ നില താളം തെറ്റിയ നിലയിൽ ആണെന്നും ശ്വാസകോശത്തിലെ അണുബാധക്ക് ചികിത്സ തുടരുകയാണെന്നും വിദഗ്ധരുടെ സംഘമാണ് അദ്ദേഹത്തെ പരിചരിക്കുന്നതെന്നും ആശുപത്രി അധികൃതർ പറഞ്ഞു.

ഈ മാസം പത്തിനാണ് മുഖർജിയെ ഡൽഹി ആർമി റിസർച്ച് ആൻഡ് റഫറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലച്ചോറിൽ രക്തം കട്ട പിടിച്ചത് നീക്കം ചെയ്യാൻ നടത്തിയ ശാസ്ത്രക്രിയയയെ തുടർന്ന് 16 ദിവസമായി ഇതേ അവസ്ഥയിലാണ്. ഇതിന് മുന്നോടിയായുള്ള പരിശോധനയിൽ അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 2012 മുതൽ 2017 വരെ ഇന്ത്യയുടെ 13ാമത്തെ രാഷ്ട്രപതിയായിരുന്നു പ്രണാബ് മുഖർജി.

---- facebook comment plugin here -----

Latest