Connect with us

Kerala

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ ഇന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി കോടതിയില്‍ ഹാജരാക്കും

Published

|

Last Updated

കൊച്ചി | തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതികളായ സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍, സരിത് എന്നിവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. റിമാന്‍ഡ് കാലവധി ഇന്ന് അവസാനിക്കുന്നതിനെ തുടര്‍ന്ന് എറണാകുളം പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതിയിലാണ് ഹാജരാക്കുക. വീഡിയോ കോണ്‍ഫറന്‍ വഴിയാകും ഹാജരാക്കുക. എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതികളുടെ റിമാന്‍ഡ് കാലാവധി അവസാനിക്കുന്നത്.

അന്താരാഷ്ട്ര ബന്ധമുള്ള റാക്കറ്റ് കള്ളക്കടത്തിന് പിന്നിലുണ്ടെന്നും താന്‍ ഇതിലെ കണ്ണിയാണെന്നും സ്വപ്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറ്കടറേറ്റിന് കുറ്റസമ്മത മൊഴി നല്‍കിയിരുന്നു. ഈ റാക്കറ്റിലൂടെ 21 തവണ നയതന്ത്ര മാര്‍ഗത്തിലൂടെ സ്വരണം കടത്തിയെന്നും മൊഴിയിലുണ്ട്. കേസില്‍ കൂടുതല്‍ പേര്‍ പിടിയിലാകനുണ്ടെന്നും ഈ സാഹചര്യത്തില്‍ പ്രതികള്‍ പുറത്തിറങ്ങുന്നത് അന്വേഷണത്തെ ദോഷകരമായി ബാധിക്കുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് കോടതിയെ അറിയിക്കും.

 

 

---- facebook comment plugin here -----

Latest