Connect with us

Business

കഴിഞ്ഞ വര്‍ഷം രണ്ടായിരത്തിന്റെ ഒരു നോട്ട് പോലും അച്ചടിക്കാതെ റിസര്‍വ് ബേങ്ക്

Published

|

Last Updated

മുംബൈ | 2019- 20 കാലയളവില്‍ രണ്ടായിരത്തിന്റെ ഒരു നോട്ടുപോലും അച്ചടിച്ചിട്ടില്ലെന്ന് റിസര്‍വ് ബേങ്ക്. അച്ചടിക്കാന്‍ ഓര്‍ഡര്‍ ലഭിക്കാത്തതിനാലാണ് അങ്ങനെ സംഭവിച്ചതെന്നും റിസര്‍വ് ബേങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടായിരം നോട്ടിന്റെ പ്രചാരം കുറക്കുന്നതിന്റെ ഭാഗമായാണിത്.

2016- 17ല്‍ രണ്ടായിരം നോട്ടിന്റെ പ്രചാരം 50 ശതമാനമാണെങ്കില്‍ 2019- 20 കാലയളവില്‍ 22 ശതമാനമായി കുറഞ്ഞു. രണ്ടായിരത്തിന്റെ നോട്ട് അച്ചടിക്കുന്നത് നിര്‍ത്തിക്കൊണ്ടിരിക്കുകയാണെന്ന് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ സൂചന നല്‍കിയിരുന്നു.

1000, 500 നോട്ടുകള്‍ പിന്‍വലിച്ച് 2016ലാണ് മോദി സര്‍ക്കാര്‍ രണ്ടായിരത്തിന്റെയും പുതിയ അഞ്ഞൂറിന്റെയും നോട്ടുകള്‍ ഇറക്കിയിരുന്നത്. കള്ളപ്പണം തടയുകയെന്നതായിരുന്നു ലക്ഷ്യം.

Latest