Connect with us

Organaisation

കൊക്കോകോള ഉപയോഗിച്ച് ശക്തമായ സ്‌ഫോടനം നടത്തി യുട്യൂബര്‍

Published

|

Last Updated

മോസ്‌കോ | വ്യത്യസ്തമായ യുട്യൂബ് ഉള്ളടക്കത്തിന് ഏതറ്റം വരെയും പോകുമെന്നതിന്റെ തെളിവായിരിക്കുകയാണ് റഷ്യയില്‍ നിന്നുള്ള ഈ കാഴ്ചകള്‍. പതിനായിരം കൊക്കോകോള ഉപയോഗിച്ച് ശക്തമായ സ്‌ഫോടനം നടത്തിയിരിക്കുകയാണ് യുട്യൂബറായ മാക്‌സിം മൊണാഖോവ്. കൂറ്റന്‍ സ്‌ഫോടനത്തിന്റെ വീഡിയോ വൈറലായിട്ടുണ്ട്.

അപ്പക്കാരമോ മെന്റോസോ കോക്കോകോളയുമായി സംയോജിപ്പിച്ച് ചെറുസ്‌ഫോടനം നടത്താമെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പരീക്ഷിച്ചറിഞ്ഞതാണ്. ഇതിന്റെ വലിയൊരു പരീക്ഷണമാണ് മാക്‌സിം നടത്തിയത്. പതിനായിരം ലിറ്റര്‍ കൊക്കോകോളയും അപ്പക്കാരവും ചേര്‍ത്താണ് വന്‍ സ്‌ഫോടനം നടത്തിയത്.

ഒഴിഞ്ഞ പാടത്ത് കൂറ്റന്‍ ഗെയ്‌സര്‍ സംവിധാനിച്ചായിരുന്നു സ്‌ഫോടനം നടത്തിയത്. ഇതിനായി ഏഴ് ലക്ഷം റൂബിള്‍ (6.9 ലക്ഷം രൂപ) ആണ് മാക്‌സിം ചെലവഴിച്ചത്. ഗെയ്‌സറില്‍ കൊക്കോകോള നിറച്ച് അതിലേക്ക് അപ്പക്കാരം വീഴുന്ന രീതിയിലായിരുന്നു പരീക്ഷണം.

ആഗസ്റ്റ് 21ന് യുടൂബില്‍ അപ്ലോഡ് ചെയ്ത 20 മിനുട്ട് നീളുന്ന വീഡിയോ ഇതുവരെ 70 ലക്ഷത്തിലേറെ പേര്‍ കണ്ടു. വീഡിയോ കാണാം:

 

---- facebook comment plugin here -----

Latest