Connect with us

Kerala

സെക്രട്ടേറിയറ്റിലെ തീപിടുത്തം സ്വര്‍ണക്കടത്ത് കേസിലെ തെളിവ് നശിപ്പിക്കാനുള്ള ശ്രമം: പ്രതിപക്ഷ നേതാവ്

Published

|

Last Updated

തിരുവനന്തപുരം | സ്വര്‍ണക്കടത്ത് കേസില്‍ തെളിവ് നശിപ്പിക്കാനുള്ള ശ്രമമാണ് സെക്രട്ടേറിയറ്റില്‍ ഉണ്ടായ തീപിടിത്തമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കള്ളക്കടത്തുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട സ്ഥലം ചീഫ് പ്രോട്ടോകോള്‍ ഓഫീസറുടെ ഓഫീസാണ്. അവിടെ തീപിടുത്തം ഉണ്ടായെന്നാല്‍ അതിനര്‍ഥം തെളിവുകള്‍ നശിപ്പിക്കാനുള്ള ഗൂഢാലോചനയാണെന്ന് വ്യക്തമാണെന്നും അദ്ദേഹം സെക്രട്ടേറിയറ്റില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

എന്‍ഐഎയും ഇഡിയും ചോദിക്കുന്ന ഒന്നും കൊടുക്കാതെ സ്വര്‍ണക്കള്ളക്കടത്തിലൂടെ പ്രതികളായവരെ രക്ഷപ്പെടുത്താന്‍ മുഖ്യമന്ത്രിയും ഗവണ്‍മെന്റും ശ്രമിക്കുന്നതിനെ ശക്തമായി അപലപിക്കുന്നു. പൊതുഭരണ വകുപ്പാണ് എല്ലാകാര്യങ്ങളും അന്വേഷിക്കുന്നത്. അവിടെ തീപിടുത്തമുണ്ടായത് സമഗ്രമായി അന്വേഷിക്കണം. തെളിവുകള്‍ നശിപ്പിക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും അതിനെതിരെ പ്രതിപക്ഷം ശക്തമായി പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി.

Latest