National
ഗുജറാത്തില്‍ കനത്ത മഴ: 1900 പേരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി

ഗാന്ധിനഗര്‍| ഗുജറാത്തില്‍ കഴിഞ്ഞ കുറച്ച് ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ ജനജീവിതം ദുസ്സഹമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ സൗരാഷട്ര, മധ്യ ഗുജറാത്ത്, വടക്കന്‍ ഗുജറാത്ത് എന്നിവിടങ്ങളില്‍ കനത്ത മഴയാണ് പെയ്യുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
പലയിടത്തും താഴന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. സൗരാഷട്ര ഉള്‍പ്പെടെയുള്ള മഹേസേന, പട്ടാന്‍, ബനാസങ്കേത, വടക്കന്‍ ഗുജറാത്ത് എന്നിവിടങ്ങളില്‍ മഴ കനത്ത നാശനഷ്ടം വിതച്ചതായും സര്‍ക്കാര്‍ പറഞ്ഞു. ഇതവുരെ ഒമ്പത് പേര്‍ സംസ്ഥാനത്ത് മരിച്ചു.
വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ നിന്ന് 1900 പേരെ സുരക്ഷിതഇടങ്ങളിലേക്ക് മാറ്റിയതായും സര്‍ക്കാര്‍ അറിയിച്ചു. താപി, ജുനഗഡ് ജില്ലകളില്‍ വീട് തകര്‍ന്ന് വീണാണ് രണ്ട് പേര്‍ മരിച്ചത്. മറ്റ് ഏഴ് പേര്‍ വെള്ളത്തില്‍ മുങ്ങിമരിക്കുകയായിരുന്നവെന്നും സര്‍ക്കാര്‍ പറഞ്ഞു.
---- facebook comment plugin here -----