Connect with us

Kerala

പെരിയ കൊലക്കേസ് സി ബി ഐക്ക് വിട്ടതിനെതിരായ അപ്പീലില്‍ ഹൈക്കോടതി വിധി ഇന്ന്

Published

|

Last Updated

കൊച്ചി | കാസര്‍കോട് പെരിയയില്‍ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ട കേസ് സി ബി ഐക്ക് വിട്ടതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഹൈക്കോടതി വിധി ഇന്ന്. പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐയ്ക്കു വിട്ടതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ കേസ് മറ്റൊരു ബഞ്ചിലേക്ക് മാറ്റമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിനു പിന്നാലെയാണ് അപ്പീലില്‍ ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷന്‍ ബഞ്ച് വിധി പറയുന്നത്.

വിധി വരാതെ അന്വേഷണം തുടരാനാകില്ലെന്ന് സി ബി ഐയും നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. 2019 ഒക്ടോബറിലാണ് പെരിയ കേസ് സി ബി ഐക്ക് കൈമാറാന്‍ സിംഗിള്‍ ബഞ്ച് ഉത്തരവിടുന്നത്. അതേ സമയം കേസ് സി ബി ഐ ഏറ്റെടുത്തെങ്കിലും ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയതോടെ അന്വേഷണം വഴി മുട്ടി. അപ്പീലിന്മേലുള്ള വാദം നവംബറില്‍ തന്നെ പൂര്‍ത്തിയായെങ്കിലും വിധി പറയുന്നത് വൈകുകയായിരുന്നു.