Connect with us

National

കോൺഗ്രസിനെ രക്ഷിക്കാൻ ആർക്കും കഴിയില്ല: ശിവരാജ് സിംഗ് ചൗഹാൻ

Published

|

Last Updated

ന്യൂഡൽഹി| നേതൃസ്ഥാനത്തെ ചൊല്ലി കേൺഗ്രസിൽ തിരക്കിട്ട ചർച്ചകൾ ഉയരുമ്പോൾ പാർട്ടിക്കെതിരെ രൂക്ഷ വിമർശവുമായി ബി ജെ പി നേതാവും മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാൻ. കോൺഗ്രസ് പൂർണമായും മുങ്ങിപോകും. ലോകത്തെ ഒരു ശക്തിക്കും അതിനെ രക്ഷിക്കാൻ സാധിക്കില്ല. എന്ന് അദ്ദേഹം പറഞ്ഞു. ഗ്വാളിയോറിൽ പാർട്ടി പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാർട്ടിയുടെ പ്രവർത്തനത്തെ കുറിച്ച് നിരവധി ചോദ്യങ്ങളും നിർദേശങ്ങളും ഉന്നയിച്ച് സി ഡബ്ല്യു സിയിലെ മുതിർന്ന നേതാക്കൾ തയ്യാറാക്കിയ അഞ്ച് പേജുള്ള കത്ത് ഹൈക്കമാൻഡിനെതിരെയുള്ള കുറ്റപത്രമായാണ് ശിവരാജ് സിംഗ് ചൗഹാൻ ചൂണ്ടിക്കാട്ടിയത്.

---- facebook comment plugin here -----

Latest