Gulf
താമസ വിസയെക്കുറിച്ചുള്ള ചോദ്യോത്തരങ്ങൾ

ദുബൈ | താമസ വിസ കൈവശമുള്ള എല്ലാവർക്കും ദുബൈയിലേക്ക് മടങ്ങാൻ അനുവാദമുണ്ടെന്ന് ജി ഡി ആർ എഫ് എ ഡയറക്ടർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി. ആറ് മാസം പിന്നിട്ടാലും കുഴപ്പമില്ല.
ചോദ്യം. ദുബൈ താമസ വിസക്കാരുടെ റിട്ടേൺ പെർമിറ്റ് അംഗീകരിക്കുന്നതിന് എന്തെങ്കിലും മാനദണ്ഡമുണ്ടോ?
ഉത്തരം: എല്ലാ യു എ ഇ താമസവിസക്കാർക്കും രാജ്യത്തേക്ക് മടങ്ങാം. എന്നിരുന്നാലും, ചില കമ്പനികൾ അവർ സ്‌പോൺസർ ചെയ്ത ജീവനക്കാർക്ക് വേണ്ടി റിട്ടേൺ പെർമിറ്റിനായി പ്രത്യേകമായി അപേക്ഷിക്കണം. അത്തരം ചില അഭ്യർഥനകൾ ഇതിനകം അംഗീകരിച്ചു. ഇത് പ്രധാനമാണ്, കാരണം അത്തരം ജീവനക്കാർ ഉറപ്പുള്ള തൊഴിലിലേക്ക് മടങ്ങുന്നു.
ചോദ്യം. കൊവിഡ് -19 പ്രതിസന്ധിക്ക് മുമ്പ് നൽകിയ ടൂറിസ്റ്റ് വിസകൾക്ക് എന്ത് സംഭവിക്കും?
ഉത്തരം: ജി ഡി ആർ എഫ് എയും ട്രാവൽ ഏജൻസികളും തമ്മിലുള്ള പങ്കാളിത്തം ഇതിൽ പ്രധാനം. അത് പിന്നീടുള്ള തീയതിയിലേക്ക് ഷെഡ്യൂൾ ചെയ്യുകയാണോ അല്ലെങ്കിൽ വ്യത്യസ്ത ടൂറിസ്റ്റ് പാക്കേജുകൾ ബുക്ക് ചെയ്യുകയാണോ എന്ന് നോക്കേണ്ടതുണ്ട്. ഏതുവിധേനയും സന്ദർശകരുടെ ഒഴുക്ക് വർധിക്കുന്നതിൽ സന്തോഷമേയുളളൂ
ചോദ്യം. യു എ ഇ വിട്ട് കാലഹരണപ്പെട്ട താമസ വിസയുമായി മടങ്ങിവരാൻ അനുവാദമുണ്ടോ?
ഉത്തരം. കാലഹരണപ്പെട്ട താമസ വിസ കൈവശമുള്ളവർക്ക് യു എ ഇയിൽ എത്താൻ കഴിയും. കാലഹരണപ്പെട്ട വിസയുമായി മടങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ, തൊഴിലുടമ ജി ഡി ആർ എഫ് എയുമായി ബന്ധപ്പെടണം. അതിനാൽ, മടങ്ങിവരവ് സുഗമമാക്കുന്നതിനായി അവരുടെ രാജ്യത്ത് നിന്ന് പുറപ്പെടുന്നതിന് മുമ്പ് അവർ വിസ പുതുക്കുന്നതാണ് ഉചിതം.
ചോദ്യം. കുടുംബാംഗങ്ങളുടെ യാത്രാനുമതി നിരസിക്കപ്പെട്ടാൽ എന്തുചെയ്യണം?
ഉത്തരം: കുടുംബങ്ങൾക്കുള്ള റിട്ടേൺ പെർമിറ്റിൽ എല്ലാ അംഗങ്ങളെയും ഉൾപ്പെടുത്താം – മാതാവ്, പിതാവ്, കുട്ടികൾ, വീട്ടുജോലിക്കാർ ഒന്നിച്ചു വരാം അവയിലേതെങ്കിലും പെർമിറ്റ് അംഗീകരിച്ചിട്ടില്ലെങ്കിൽ അത് മതി. അതേസമയം ഗാർഹിക സഹായികൾ സ്വന്തം നാട്ടിൽ നിന്ന് ഒറ്റക്ക് മടങ്ങുമ്പോൾ, അവരുടെ തൊഴിലുടമകൾ അവരുടെ റിട്ടേൺ പെർമിറ്റിനായി വ്യക്തിഗതമായി അപേക്ഷിക്കണം.
ചോദ്യം. എമിറേറ്റ്സിലും ഫ്‌ളൈ ദുബൈയിലും മാത്രമേ എത്താൻ കഴിയുകയുള്ളൂ?
ഉത്തരം. ദുബൈ വിമാനത്താവളങ്ങളിൽ പ്രവർത്തിക്കാൻ അനുമതിയുള്ള എല്ലാ വിമാനക്കമ്പനികൾക്കും യാത്രക്കാരെ യുഎഇയിലേക്ക് എത്തിക്കാൻ അവകാശമുണ്ട്, കൂടാതെ താമസക്കാർക്ക് മടങ്ങിവരാനും അവർക്ക് പ്രവേശന അനുമതി നേടാനുമുള്ള പ്രക്രിയ സുഗമമാക്കാൻ എയർലൈനറുകൾക്കു ബാധ്യതയുണ്ട്
ചോദ്യം. ദുബൈയിലേക്കു ഒരു റിട്ടേൺ പെർമിറ്റ് നേടി, പക്ഷേ യാത്രാ നിയന്ത്രണങ്ങൾ കാരണം രാജ്യം വിടാൻ കഴിയില്ല. എന്താണ് പരിഹാരം?
ഉത്തരം: യുഎഇയിലേക്കുള്ള എയർ ബ്രിഡ്ജുകൾ വീണ്ടും തുറക്കുന്നതുവരെ അവർ കാത്തിരിക്കേണ്ടതുണ്ട്. റിട്ടേൺ പെർമിറ്റിനായി അവർ വീണ്ടും അപേക്ഷിക്കുകയും അത് അംഗീകരിക്കുകയും വേണം.
ചോദ്യം. പ്രായമായ മാതാവിനെ സ്‌പോൺസർ ചെയ്യാൻ അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകൾ എന്തൊക്കെയാണ്?
ഉത്തരം: ചില ആവശ്യകതകൾ നിറവേറ്റുന്നിടത്തോളം കാലം, അവരുടെ കുട്ടികളോടൊപ്പം ദുബൈയിൽ താമസിക്കുന്നതിനുള്ള സൗകര്യം ഞങ്ങൾ നൽകും.
ചോദ്യം. 60 വയസ്സിനു മുകളിലുള്ളവർക്കു താമസ വിസകൾ പുതുക്കാൻ കഴിയുമോ?
ഉത്തരം: 60 വയസ്സിനു മുകളിലുള്ള വ്യക്തിയുടെ താമസ വിസ പുതുക്കുന്നത് അവരുടെ ആരോഗ്യസ്ഥിതിയെയും അവർ ജോലി ചെയ്യുന്ന മേഖലയെയും ആശ്രയിച്ചിരിക്കുന്നു. താമസ വിസകൾ നൽകുന്നതിന് പ്രായം ഒരു ഘടകമല്ല, ആരോഗ്യം എല്ലായ്‌പ്പോഴും ഒരു ഘടകമായിരിക്കും.
ചോദ്യം. യാത്രാ നിയന്ത്രണത്തെത്തുടർന്ന് യുഎഇയിൽ നിന്ന് പുറത്തുപോകാൻ കഴിയാത്തതിനെ തുടർന്ന് ജോലി നഷ്ടപ്പെടുകയും പിഴ ചുമത്തുകയും ചെയ്ത ആളുകൾക്ക് ഉപദേശം എന്താണ്?
ഉത്തരം. ദുബൈയിൽ ജി ഡി ആർ എഫ് എയിലെ മാനുഷിക വിഭാഗ വകുപ്പ് ഓരോ കേസുകളും വ്യക്തിഗതമായി കൈകാര്യം ചെയ്യുന്നു. അതിനാൽ, പിഴ ചുമത്തപ്പെട്ട എല്ലാവരോടുമായി പറയുന്നു, നിങ്ങൾക്ക് രാജ്യത്ത് നിന്ന് പുറത്തുകടക്കാൻ കഴിയില്ലെന്ന് കരുതരുത്.
ദുബൈ വിമാനത്താവളങ്ങളിലും ജി ഡി ആർ എഫ് എയിലും ഞങ്ങൾ ഓരോ മാനുഷിക കേസുകളും വ്യക്തിഗതമായി കൈകാര്യം ചെയ്യുകയും അവരുടെ യാത്ര സുഗമമാക്കുകയും ചെയ്യും.