Covid19
എല്‍ദോസ് എം എല്‍ എയുടെ പി എക്ക് കൊവിഡ്

തിരുവനന്തപുരം | എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എയുടെ പി എക്ക് കൊവിഡ്. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി ഇന്ന് രാവിലെ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് പി എക്ക് കൊവിഡ് സ്ഥിരീകരിച്ചത്. എം എല്‍ എയുടെ പരിശോധന ഫലം നെഗറ്റീവാണ്.
പി എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
നിരീക്ഷണത്തില്‍ പോകേണ്ടതിനാല്‍ എല്‍ദോസ് എം എല്‍ എ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നില്ല. നിലവില്‍ നിയമസഭാ ഹോസ്റ്റലിലാണ് അദ്ദേഹമുള്ളത്. പി എക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ എം എല്‍ എ ക്വാറന്റൈനിലേക്ക് മാറും.
---- facebook comment plugin here -----