Connect with us

National

അരുണാചല്‍ പ്രദേശില്‍ നേരിയ ഭൂചലനം

Published

|

Last Updated

ഇറ്റാനഗര്‍ | അരുണാചല്‍ പ്രദേശിലെ അന്‍ജോ ജില്ലയില്‍ നേരിയ ഭൂചലനം. പുലര്‍ച്ചെ 3.36ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 3.7 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ദേശീയ ഭൂകമ്പ നിരീക്ഷണ വകുപ്പാണ് ഇക്കാര്യം ഔദ്യോഗികമായി വെളിപ്പെടുത്തിയത്.

ആഗസ്റ്റ് ആറിന് തവാങിന് 42 കിലോമീറ്റര്‍ അകലെയുള്ള ഭാഗത്തായി, റിക്ടര്‍ സ്‌കെയിലില്‍ മൂന്ന് രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.

Latest