Connect with us

Covid19

ഡല്‍ഹി മെട്രോ സര്‍വ്വീസ് പുനരാരംഭിക്കാന്‍ കേന്ദ്രത്തിന്റെ അനുമതി തേടി കെജ്രിവാള്‍

Published

|

Last Updated

ന്യൂഡല്‍ഹി |  കൊവിഡ് മൂലം മാസങ്ങളായി നിര്‍ത്തിവെച്ച ഡല്‍ഹി മെട്രോ സര്‍വീസ് പരീക്ഷണാടിസ്ഥാനത്തില്‍ ഘട്ടംഘട്ടമായി പുനഃരാരംഭിക്കാന്‍ കേന്ദ്രത്തിന്റെ അനുമതി തേടി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. കൊവിഡ് നിയന്ത്രണവിധേയമായതിന്റെ അടിസ്ഥാനത്തിലാണ് അനുതമി തേടിയത്. അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കെജ്രിവാള്‍ പറഞ്ഞു.
ഡല്‍ഹിക്ക് വ്യത്യസ്ത പരിഗണനയാണ് നല്‍കേണ്ടത്. ഡല്‍ഹിയിലെ കൊവിഡ് സാഹചര്യം മെച്ചപ്പെടുന്നുണ്ട്. മറ്റ് നഗരങ്ങളില്‍ മെട്രോ ഓടിക്കാന്‍ അവര്‍ താത്പ്പര്യപ്പെടുന്നില്ലെങ്കില്‍ അങ്ങനെ ആകട്ടെ. എന്നാല്‍ ഡല്‍ഹിയിലെ മെട്രോ ട്രെയിന്‍ സര്‍വീസ് പരീക്ഷണാടിസ്ഥാനത്തില്‍ ഘട്ടം ഘട്ടമായി ആരംഭിച്ചേ മതിയാകൂ. ഇക്കാര്യം മുമ്പ് പലവട്ടം കേന്ദ്രത്തോട് ഞങ്ങള്‍ ആവശ്യപ്പെട്ടതാണ്. ഇക്കാര്യത്തില്‍ കേന്ദ്രം ഉടന്‍ തീരുമാനം എടുക്കുമെന്നാണ് കരുതുന്നതെന്നും കെജ്രിവാളിനെ ഉദ്ദരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.