Techno
വ്യത്യസ്ത മോഡുകളില്‍ എടുത്ത ചിത്രങ്ങള്‍ എളുപ്പത്തില്‍ തിരിച്ചറിയാന്‍ പുതിയ ആപ്പുമായി ഗൂഗ്ള്‍

ന്യൂയോര്‍ക്ക് | പോര്‍ട്രെയ്റ്റ്, ലാന്‍ഡ്‌സ്‌കേപ് തുടങ്ങി വ്യത്യസ്ത മോഡുകളില്‍ എടുക്കുന്ന ഫോട്ടോകള്‍ ഗൂഗ്ള്‍ ഫോട്ടോസ് 7.5 വേര്‍ഷന്‍ ആപ്പില്‍ എളുപ്പത്തില്‍ സാധിക്കുമെന്ന് റിപ്പോര്‍ട്ട്. പോര്‍ട്രെയ്റ്റ് മോഡില്‍ ഫോട്ടോ എടുക്കുമ്പോള്‍ പിക്‌സല്‍ സ്മാര്‍ട്ട്‌ഫോണില്‍ രണ്ട് ഫോള്‍ഡറുകളിലാണ് സേവ് ചെയ്യുക.
ഒന്നില്‍ ബ്ലര്‍ ചെയ്ത പശ്ചാത്തലവും മറ്റൊന്ന് സാധാരണ കാഴ്ചയിലുള്ളതുമായിരിക്കും. ഗൂഗ്ള്‍ ഫോട്ടോസ് ആപ്പ് ഇല്ലാത്ത മറ്റ് ഹാന്‍ഡ്‌സെറ്റുകളില്‍ ഇത് കാണാനാകില്ല. ഇപ്പോള്‍ ഗൂഗ്ള്‍ ഫോട്ടോസിന്റെ 7.5 വേര്‍ഷനിലും ഈ സംവിധാനമുണ്ട്.
ഈ ആപ്പില്‍ പോര്‍ട്രെയ്റ്റ് ചിത്രങ്ങള്‍ ക്യാമറ ഫോള്‍ഡറില്‍ മാത്രമാണ് സേവ് ചെയ്യപ്പെടുക. രണ്ട് ചിത്രങ്ങള്‍ക്കും വ്യത്യസ്ത പേരുകളുമാണുണ്ടാകുക. നിലവില്‍ ആന്‍ഡ്രോയ്ഡ് 11 വേര്‍ഷനിലും അതിന്റെ ബീറ്റയിലുമാണ് ഗൂഗ്ള്‍ ക്യാമറ ആപ്പ് വേര്‍ഷന്‍ 7.5 പ്രവര്‍ത്തിക്കുക.