Socialist
കൊവിഡിന് സ്വീഡന്‍ മോഡല്‍ പ്രതിരോധം: പ്രതികരിച്ചവർക്ക് ശക്തമായ മറുപടിയുമായി ഡോ.പി കെ ശശിധരന്‍

കോഴിക്കോട് | കേരളത്തിലെ കൊവിഡ്- 19 പ്രതിരോധം സ്വീഡന്‍ മാതൃകയില്‍ വേണ്ടിയിരുന്നെന്ന തന്റെ വാദത്തിനെതിരെ രംഗത്തുവന്ന സാമൂഹിക സുരക്ഷാ മിഷന്‍ ഡയറക്ടര്‍ ഡോ.മുഹമ്മദ് അഷീലിനും ഡോ.അനീഷിനുമെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് മുന്‍ പ്രൊഫസര്‍ ഡോ.പി കെ ശശിധരന്‍. കൊവിഡിന് മുന്നില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നല്ല താന്‍ പറഞ്ഞതെന്നും മറിച്ച് ലോകത്തെ മനുഷ്യര്‍ മുഴുവനുമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
സ്വീഡന്‍ മാത്രമാണ് ശാസ്ത്രീയമായി കൊവിഡ് പ്രതിരോധത്തില്‍ വിജയിച്ചത്. ഡോ.അഷീലും ഡോ.അനീഷും സാമൂഹികമാധ്യമങ്ങളിലും മറ്റും തന്നെ വ്യക്തിപരമായി ആക്ഷേപിച്ചെന്നും അദ്ദേഹം ആരോപിച്ചു. ഹെല്‍ത്ത് ടോക് എന്ന യൂട്യൂബ് ചാനലാണ് ഡോ.പി കെ ശശിധരന്റെ മറുപടി പോസ്റ്റ് ചെയ്തത്. വീഡിയോ കാണാം:
---- facebook comment plugin here -----