Connect with us

Kerala

അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ടു ചെയ്തില്ലെങ്കില്‍ കടുത്ത നടപടി; ജോസ് പക്ഷത്തോട് യു ഡി എഫ്

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാന സര്‍ക്കാറിനെതിരായ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യണമെന്നും ഇല്ലെങ്കില്‍ കടുത്ത അച്ചടക്ക നടപടിയുണ്ടാകുമെന്നും കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗത്തോട് യു ഡി എഫ്. രാജ്യസഭ തിരഞ്ഞെടുപ്പില്‍ യു ഡിഫ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യണമെന്ന വിപ്പും പാലിക്കണം. ഇതിനു വിരുദ്ധമായ നിലപാട് സ്വീകരിച്ചാല്‍ നാളെ തന്നെ മുന്നണി യോഗം ചേര്‍ന്ന് നടപടി തീരുമാനിക്കുമെന്ന് യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ പറഞ്ഞു.

എന്നാല്‍, മുന്നണിയുടെ അന്ത്യശാസനം ജോസ് കെ മാണി തള്ളി. മുന്നണിയില്‍ നിന്നുള്ള പുറത്താക്കല്‍ നേരത്തെ പ്രഖ്യാപിച്ചു കഴിഞ്ഞതാണെന്നും ഒരു പാര്‍ട്ടിയെ പുറത്താക്കിയ ശേഷം വീണ്ടും അച്ചടക്ക നടപടിയെന്ന് പറയുന്നതില്‍ എന്ത് ന്യായമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. വിപ്പ് നല്‍കാന്‍ മുന്നണിക്ക് അധികാരം ഇല്ല. നിയമസഭാ രേഖ പ്രകാരം വിപ്പ് നല്‍കാനുള്ള അധികാരം റോഷി അഗസ്റ്റിനാണ്. സഭയില്‍ സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്നും. അവിശ്വാസ പ്രമേയത്തിലും അതായിരിക്കും നിലപാടെന്നും ജോസ് കെ മാണി വ്യക്തമാക്കി.

ജോസ് പക്ഷത്തിലെ രണ്ട് എം എല്‍ എമാര്‍ക്ക് കൂടി യു ഡി എഫ് നേരത്തെ വിപ്പ് നല്‍കിയിരുന്നു. കേരള കോണ്‍ഗ്രസിന്റെ പ്രതിനിധീകരിക്കുന്നുവെന്ന നിലക്ക് മോന്‍സ് ജോസഫും ഇവര്‍ക്ക് വിപ്പ് കൊടുത്തു. ജോസ് പക്ഷത്തെ റോഷി അഗസ്റ്റിന്‍ ജോസഫ് പക്ഷത്തെ മൂന്ന് എം എല്‍ എമാര്‍ക്ക് തിരിച്ചും വിപ്പ് നല്‍കി.

Latest