Connect with us

Covid19

കൊവിഡ് വാക്‌സിന്‍ ഈ വര്‍ഷം അവസാനത്തോടെ ലഭ്യമാക്കും: കേന്ദ്ര ആരോഗ്യമന്ത്രി

Published

|

Last Updated

ഗാസിയാബാദ്| ഈ വര്‍ഷം അവസാനത്തോടെ കൊവിഡിനെതിരായ ആദ്യ വാക്‌സിന്‍ ഇന്ത്യയില്‍ ലഭ്യമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍. നമ്മുടെ കൊവിഡ് വാക്‌സിന്‍ ക്ലിനിക്കല്‍ പരീക്ഷണം മൂന്നാഘട്ടത്തിലാണ്. ഈ വര്‍ഷം അവസാനത്തോടെ വാക്‌സിന്‍ ലഭ്യമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

എന്‍ഡിആര്‍എഫിന്റെ 10 ബെഡ്ഡുകളുള്ള താത്കാലിക ആശുപത്രി ഗാസിയാബാദില്‍ ഉദ്ഘാടനം ചെയ്യവേയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കൊവിഡുമായുള്ള യുദ്ധം എട്ട് മാസം പിന്നിട്ടിപ്പോള്‍ നമ്മുടെ രോഗമുക്തി നിരക്ക് 75 ശതമാനമാണെന്നതില്‍ ഞാന്‍ വളരെയധികം സന്തുഷ്ടനാണ്. 2.2 മില്യണ്‍ രോഗികള്‍ രോഗമുക്തരായി. ചികിത്സയിലുള്ള ഏഴ് ലക്ഷം പേര്‍ ഉടന്‍ സുഖം പ്രാപിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. പൂണെയില്‍ മാത്രമാണ് ആദ്യം പിരശോധന ലാബ് ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് രാജ്യത്ത് 1500 കൊവിഡ് പരിശോധനാ ലാബുകള്‍ നിലവിലുണ്ടെന്നും മന്ത്രി പറഞ്ഞു.

Latest