Covid19
സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി; മരിച്ചത് മലപ്പുറം, പത്തനംതിട്ട സ്വദേശികള്‍

മലപ്പുറം/പത്തനംതിട്ട | സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറം തൂത സ്വദേശി മുഹമ്മദ് (85), പത്തനംതിട്ട കോട്ടാങ്ങല്‍ സ്വദേശി വീട്ടില്‍ ദേവസ്യാ പിലിപ്പോസ് (54) എന്നിവരാണ് മരിച്ചത്.
പ്രമേഹം, രക്തസമ്മര്‍ദം, ശ്വാസകോശരോഗം എന്നിവക്ക് ചികിത്സയിലായിരുന്ന മുഹമ്മദിനെ ശ്വാസതടസ്സവും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആഗസ്റ്റ് പതിനേഴിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മഞ്ചേരി മെഡിക്കല്‍ കോളജിലെ കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രത്തിലേക്കു മാറ്റിയത്. മുഹമ്മദിന്റെ രോഗ ഉറവിടം കണ്ടെത്തിയിട്ടില്ല.
കഴിഞ്ഞ വെള്ളിയാഴ്ച മരിച്ച ദേവസ്യാ പിലിപ്പോസിന്റെ മരണാനന്തരം ലഭിച്ച കൊവിഡ് പരിശോധനാ ഫലം പോസിറ്റീവാണ്. വൃക്കരോഗ ബാധിതനായിരുന്നു.
---- facebook comment plugin here -----