Connect with us

International

ഇറാനെതിരായ ഉപരോധം നീട്ടാനാകില്ലെന്ന് യു എന്‍ രക്ഷാ സമിതി അംഗങ്ങള്‍

Published

|

Last Updated

ന്യൂയോര്‍ക്ക് | എക്കാലവും ഉപരോധങ്ങളില്‍ കുടുക്കി നിര്‍ത്തി ഇറാനെ വലക്കാനുള്ള അമേരിക്കന്‍ നീക്കത്തിന് യു എന്‍ രക്ഷാ സമിതിയില്‍ തിരിച്ചടി. ഇറാന്‍ മേലുള്ള യു എന്‍ ഉപരോധം ഒക്ടോബറില്‍ അവസാനിക്കാനിരിക്കെ കൂടുതല്‍ കാലത്തേക്ക് നീട്ടണമെന്ന അമേരിക്കയുടെ ആവശ്യത്തെ എതിര്‍ത്ത് ഭൂരിഭാഗം രക്ഷാ സമിതി അംഗങ്ങളും രംഗത്തെത്തി. രക്ഷാ സമിതിയിലെ 15ല്‍ 13 അംഗരാജ്യങ്ങളും അമേരിക്കയുടെ ആവശ്യത്തെ എതിര്‍ത്ത് യു എന്ന് കത്ത് അയച്ചു. അമേരിക്കയുടെ സഖ്യകക്ഷികളായ ഫ്രാന്‍സും ബ്രിട്ടനുമെല്ലാം എതിര്‍ത്തിവരില്‍ ഉള്‍പ്പെടും. 30 ദിവസത്തിനുള്ളില്‍ ഇറാനു മേലുള്ള വിലക്കുകള്‍ വീണ്ടും ചുമത്തപ്പെടുമെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ പറഞ്ഞ് 24 മണിക്കൂറിനു ശേഷമാണ് രക്ഷാ സമിതി അംഗങ്ങളുടെ എതിര്‍പ്പ്.

റഷ്യ, വിയറ്റ്നാം, ചൈന, തുടങ്ങിയ രാജ്യങ്ങളും ഇറാന്‍ വിലക്കിനെ എതിര്‍ത്തു. നേരത്തെ ഇറാനുമേലുള്ള വിലക്ക് വീണ്ടും തുടരണമെന്ന് ആവശ്യപ്പെട്ട് ജി സി സി രാജ്യങ്ങള്‍ യു എന്ന് കത്ത് അയച്ചിരുന്നു. ഇറാന്‍ ഇപ്പോഴും അയല്‍ രാജ്യങ്ങളിലേക്ക് വിവിധ ഗ്രൂപ്പുകള്‍ വഴിയും നേരിട്ടും ആക്രമണം നടത്തുന്നുണ്ടെന്നാണ് സഊദി അറേബ്യ, യു എ ഇ, ഖത്തര്‍, ഒമാന്‍, ബഹ്‌റിന്‍, കുവൈറ്റ് എന്നീ ആറംഗ ജി സി സി കത്തില്‍ വ്യക്തമാക്കിയത്. അമേരിക്കയോട് ചേര്‍ന്ന് നിന്നായിരുന്നു ജി സി സിയുടെ ഈ നീക്കം. എന്നാല്‍ രക്ഷാ സമിതിയിലെ ഭൂരിഭാഗം രാജ്യങ്ങളും ഇതിനോട് ഇപ്പോള്‍ വിയോജിപ്പ് രേഖപ്പെടുത്തിയിരിക്കുകയാണ്.

2010ലാണ് ഇറാനു മേല്‍ യുഎന്‍ ആയുധം വാങ്ങുന്നതിന് വിലക്ക് ചുമത്തിയത്. ആണവായുധ പ്രവര്‍ത്തനങ്ങളിലെ ആശങ്കകളെ തുടര്‍ന്നായിരുന്നു നീക്കം. ഇതിനിയില്‍ 2015 ലെ ആണവകരാര്‍ ഇറാനു മേലുള്ള വിലക്ക് നീങ്ങാന്‍ സാധ്യത തുറന്നിട്ടപ്പോഴാണ് അമേരിക്ക കരാറില്‍ നിന്നും പിന്‍മാറിയത്.