Connect with us

Kerala

സന്ദീപ് സിംഗ് കേരളത്തിനായി ബൂട്ടണിയും; ബ്ലാസ്റ്റേഴ്‌സുമായി കരാറായി

Published

|

Last Updated

കൊച്ചി |  ഇന്ത്യന്‍ പ്രതിരോധനിരയിലെ കരുത്തുറ്റ താരങ്ങളിലൊരാളായ സന്ദീപ് സിംഗ് ഈ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി ബൂട്ടണിും. ഒരു വര്‍ഷത്തേക്ക് സന്ദീപുമായി ബ്ലാസ്റ്റേഴ്‌സ് അധികൃതര്‍ കരാര്‍ ഒപ്പിട്ടു. മണിപ്പൂരിലെ ഇംഫാലില്‍ നിന്നുള്ള ഇരുപത്തഞ്ചുകാരനായ സന്ദീപ് ഷില്ലോംഗ് ലാജോംഗ് അക്കാഡമിയിലൂടെയാണ് ഫുട്‌ബോള്‍ ലോകത്തെത്തുന്നത്.

2014ല്‍ ലാജോംഗ് സീനിയര്‍ ടീമിലേക്ക് സ്ഥാനക്കയറ്റം നേടി. 2017-18 സീസണില്‍ ലാങ്‌സ്‌നിംഗ് എഫ്‌സിയെ പ്രാതിനിധീകരിച്ചു. 2018-19 ഐഎസ്എല്‍ സീസണില്‍ എ ടി കെക്കായും കളത്തിലിറങ്ങിയിരുന്നു.

 

 

Latest