Techno
ഏഴ് ദിവസം വരെ ബാറ്ററി, വില ആറായിരത്തില്‍ താഴെ; പുതിയ സ്മാര്‍ട്ട് വാച്ചുമായി ടിക് വാച്ച് ജി ടി എക്‌സ്

ന്യൂഡല്‍ഹി | ബജറ്റ് സ്മാര്‍ട്ട് വാച്ച് ഇറക്കി ടിക് വാച്ച് ജി ടി എക്‌സ്. 14 വര്‍ക് ഔട്ട് മോഡ്, ഹാര്‍ട്ട്‌റേറ്റ് മോണിട്ടറിംഗ്, ഏഴ് ദിവസം വരെ ബാറ്ററി തുടങ്ങിയവയാണ് പ്രധാന സവിശേഷതകള്‍. 5669 രൂപയാണ് വില.
ഇതിന്റെ യഥാര്‍ഥ വില 6299 ആണ്. നിലവില്‍ 10 ശതമാനം ഡിസ്‌കൗണ്ടില്‍ ലഭ്യമാണ്. ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യാമെങ്കിലും സെപ്തംബര്‍ മൂന്ന് മുതലാണ് വിതരണം ആരംഭിക്കുക. ഒ എസ് അടിസ്ഥാനമാക്കിയാണ് ഇത് പ്രവര്‍ത്തിക്കുന്നത്.
1.28 ഇഞ്ച് ടി എഫ് ടി ടച്ച് ഡിസ്‌പ്ലേ, 160 കെ ബി റാം, 16 എം ബി സ്റ്റോറേജ്, ബ്ലൂടൂത്ത് 5.0 കണക്ടിവിറ്റി തുടങ്ങിയവ ലഭ്യമാണ്. അതേസമയം, വൈഫൈ, ജി പി എസ് കണക്ഷന്‍ ലഭ്യമല്ല. മൈകും സ്പീക്കറുമില്ല. വികെയര്‍, വിസി31ലുള്ള 24 മണിക്കൂര്‍ ഹാര്‍ട്ട് റേറ്റ് മോണിട്ടറുണ്ട്.
---- facebook comment plugin here -----