Connect with us

Kerala

ഉത്ര വധക്കേസ്: സൂരജിന്റെ മാതാവും സഹോദരിയും അറസ്റ്റില്‍

Published

|

Last Updated

കൊല്ലം | കൊല്ലം അഞ്ചലിലെ ഉത്ര വധക്കേസില്‍ ഭര്‍ത്താവും മുഖ്യ പ്രതിയുമായ സൂരജിന്റെ മാതാവ് രേണുകയെയും സഹോദരി സൂര്യയെയും പോലീസ് അറസ്റ്റു ചെയ്തു. ഗാര്‍ഹിക പീഡനം, തെളിവ് നശിപ്പിക്കല്‍, വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. നേരത്തെ മൂന്ന് തവണ സൂരജിന്റെ മാതാവിനെയും സഹോദരിയെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഉത്ര ഗാര്‍ഹിക പീഡനത്തിന് ഇരയായതായി വ്യക്തമാക്കുന്ന തെളിവുകള്‍ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. കേസിന്റെ കുറ്റപത്രത്തില്‍ ആസൂത്രിതമായി നടത്തിയ കൊലപാതകം എന്ന് വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് തവണ പാമ്പിനെ കൊണ്ട് സൂരജ് ഉത്രയെ കടിപ്പിച്ചിട്ടുണ്ട്. രണ്ട് തവണയും തെളിവ് നശിപ്പിക്കാന്‍ ഇടപെടലുണ്ടായി. പണം തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊലപാതകം നടത്തിയത്.

കൊലപാതകം, കൊലപാതക ശ്രമം, ഗുരുതരമായി പരുക്കേല്‍പ്പിക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് സൂരജിന് എതിരെ ചുമത്തിയിട്ടുള്ളത്. സൂരജിന്റെ പിതാവ് സുരേന്ദ്രന് നേരത്തെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.