നല്ലവനായ മുതലാളി; സമ്മാനത്തുക തൊഴിലാളികള്‍ക്ക് വീതിച്ച് നല്‍കി യുവാവ്

Posted on: August 22, 2020 2:13 pm | Last updated: August 22, 2020 at 2:21 pm


കോട്ടക്കല്‍ | സമ്മാനത്തുക തന്റെ തൊഴിലാളികള്‍ക്ക് വീതിച്ചു നല്‍കി യുവാവിന്റെ മാതൃക. കോട്ടക്കല്‍ ചങ്കുവെട്ടിയിലെ അടാട്ടില്‍ മുജീബാണ് തനിക്ക് ലഭിച്ച 20 ലക്ഷത്തോളം വരുന്ന തുക തന്റെ സ്ഥാപനത്തിലെ തൊഴിലാളികള്‍ക്ക് നല്‍കിയത്.

ബഹ്റൈനില്‍ അല്‍ റബീഅ് മെഡിക്കല്‍ ഗ്രൂപ്പ് ഉടമയാണിദ്ദേഹം. ഇവിടെത്തെ ബി ബി കെ ബേങ്കില്‍ നിക്ഷേപ മെടുക്കുന്നവരില്‍ അഞ്ച് പേര്‍ക്ക് സ്ഥാപനം നറുക്കെടുപ്പിലൂടെ സമ്മാനം നല്‍കി വരുന്നുണ്ട്. ഈ മാസം നറുക്ക് ലഭിച്ചവരില്‍ ഒരാള്‍ മുജീബായിരുന്നു. 10,000 ദിനാറാത്ത് സമ്മാന തുക. ഇന്ത്യന്‍ മൂല്യം ഏകദേശം 20 ലക്ഷത്തോളം വരും.

ഈ തുക തന്റെ സ്ഥാപനത്തിലെ 137 ജീവക്കാര്‍ക്കാണ് ഇദ്ദേഹം വീതിച്ച് നല്‍കിയത്. തന്റെ ഉദ്യമത്തിന് കുടുംബങ്ങളുടെയും പിന്തുണയുണ്ടായതോടെ പൂര്‍ണ സംതൃപ്തിതിയിലാണിദ്ദേഹം. ചങ്കുവെട്ടി അടാട്ടില്‍ മൂസയുടെ മകനാണ്.