Connect with us

National

ശ്രീശൈലം ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം

Published

|

Last Updated

തെലങ്കാന | തെലങ്കാനയില്‍ ശ്രീശൈലം ജലവൈദ്യുതി പദ്ധതിയുടെ പ്ലാന്റിലുണ്ടായ തീപ്പിടിത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. കുടുംബാംഗങ്ങളിലൊരാള്‍ക്ക് ജോലി നല്‍കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അപകടത്തില്‍ മരിച്ച ഡെപ്യൂട്ടി എന്‍ജിനീയറുടെ കുടുംബത്തിന് 50 ലക്ഷം രൂപ നല്‍കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു അറിയിച്ചു.

ഒമ്പതു പേരാണ് വ്യാഴാഴ്ച രാത്രിയുണ്ടായ തീപ്പിടിത്തത്തില്‍ മരിച്ചത്. തീ ആളിപ്പടര്‍ന്നതിനെ തുടര്‍ന്ന് പ്ലാന്റിനുള്ളിലെ തുരങ്കത്തിനുള്ളില്‍ കനത്ത പുകയുയരുകയും ഒമ്പത് പേര്‍ അകത്ത് കുടുങ്ങിപ്പോകുകയുമായിരുന്നു. 21 പേരെ രക്ഷപ്പെടുത്തി. പവര്‍ ഹൗസിന്റെ ഇലക്ട്രിക് പാനലുകളിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപ്പിടിത്തമുണ്ടായത്.

---- facebook comment plugin here -----

Latest