Connect with us

Business

ഡിജിറ്റല്‍ സ്വര്‍ണ നിക്ഷേപത്തിന് അവസരവുമായി ആമസോണ്‍ പേ

Published

|

Last Updated

ന്യൂഡല്‍ഹി | ഡിജിറ്റല്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ അവസരമൊരുക്കി ഇ- വാണിജ്യ ഭീമനായ ആമസോണിന്റെ ഡിജിറ്റല്‍ വിഭാഗമായ ആമസോണ്‍ പേ. ഇതനുസരിച്ച് ഉപയോക്താക്കള്‍ക്ക് സ്വര്‍ണത്തില്‍ നിക്ഷേപിക്കാനാകും. ഇതിനായി ഗോള്‍ഡ് വോട്ട് എന്ന ഫീച്ചര്‍ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

ഡിജിറ്റല്‍ ലോക്കറില്‍ സ്വര്‍ണം സൂക്ഷിക്കുക എന്ന ആശയമാണ് ഇതിലൂടെ ആമസോണ്‍ പേ നടപ്പാക്കുന്നത്. എപ്പോള്‍ വേണമെങ്കിലും ഈ ലോക്കറില്‍ നിന്ന് സ്വര്‍ണം വില്‍ക്കുകയും വാങ്ങുകയുമാകാം. മാത്രമല്ല, ലോക്കറിന് വാടക നല്‍കേണ്ടതുമില്ല.

കഴിഞ്ഞ കുറേ മാസമായി സ്വര്‍ണ വില വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കുറഞ്ഞത് അഞ്ച് രൂപക്ക് ഉപയോക്താക്കള്‍ക്ക് ഇവിടെ നിന്ന് സ്വര്‍ണം വാങ്ങാം. 24 കാരറ്റുള്ള 99.5 ശതമാനം ശുദ്ധമായ സ്വര്‍ണമാണ് ആമസോണ്‍ വാഗ്ദാനം ചെയ്യുന്നത്. നേരത്തേ, പേടിഎം, ഫോണ്‍പേ, ഗൂഗ്ള്‍ പേ, മൊബിക്വിക് തുടങ്ങിയവ ഡിജിറ്റല്‍ സ്വര്‍ണം വാങ്ങാനുള്ള സംവിധാനം ഒരുക്കിയിരുന്നു.