National
കനത്ത മഴ: തെലങ്കാനയില്‍ നൂറോളം പേരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി

ഹൈദരാബാദ്| തെലങ്കാനയില്‍ കനത്ത മഴയെ തുടര്‍ന്ന് ഭദ്രാദി-കൊത്തഗഡം ജില്ലയിലെ നൂറോളം പേരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. സംസ്ഥാനത്ത് വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെന്നും സര്‍ക്കാര്‍ പറഞ്ഞു.
ഭദ്രാചലം ക്ഷേത്രനഗരത്തിനടുത്തുള്ള ഗോദാവരി നദയില്‍ ജനനിരപ്പ് 53 അടിയില്‍ നിന്ന് 55 അടി ഉയരത്തിലായതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ഭദ്രാദി-കൊത്തഗഡം, മുളുഗു ജില്ലയിലെ വെങ്കിടാപുരം എന്നിവിടങ്ങളില്‍ കനത്ത മഴയാണ് പെയ്തതെന്നും 173,127 മില്ലിമീറ്റര്‍ മഴ ഇവിടെ ലഭിച്ചുവെന്നും സര്‍ക്കാര്‍ പറഞ്ഞു. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ ഗതാഗത മന്ത്രി സന്ദര്‍ശിച്ചു.
---- facebook comment plugin here -----