Connect with us

Covid19

എയർ ഇന്ത്യാ വിമാനത്തിന് ഹോങ്കോംഗിൽ നിരോധനം 

Published

|

Last Updated

ഹോങ്കോംഗ്| ഈ മസം 14ന് ഡല്‍ഹിയില്‍ നിന്ന് എയര്‍ ഇന്ത്യാ വിമാനത്തില്‍ ഹോങ്കോംഗിലെത്തിയ 14 യാത്രക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് ഈ മാസം അവസാനം വരെ എയര്‍ഇന്ത്യ വിമാനങ്ങള്‍ക്ക് ഹോങ്കോംഗില്‍ നിരോധനം ഏര്‍പ്പെടുത്തിയതായും സര്‍ക്കാര്‍ അറിയിച്ചു.

യാത്രക്ക് 72 മണിക്കൂര്‍ മുമ്പ് നടത്തിയ പരിശോധനയില്‍ കൊവിഡ് നെഗറ്റീവ് എന്ന സര്‍ട്ടിഫിക്കറ്റ് കൈവശമുണ്ടെങ്കില്‍ മാത്രമേ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഹോങ്കോംഗില്‍ ഇറങ്ങാന്‍ അനുമതിയുള്ളു. ഇത് സംബന്ധിച്ച ഉത്തരവ് ജൂലൈയില്‍ സര്‍ക്കാര്‍ പുറത്തിക്കിയിരുന്നു. ഇന്ത്യയില്‍ നിന്നെത്തിയ 14 യാത്രക്കാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ഹോങ്കോംഗ് ആരോഗ്യ വിഭാഗം വക്താവ് പറഞ്ഞു.

അതേസമയം, യാത്രക്കാരുടെ കൈവശം കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടോയെന്നത് സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്ത് വിട്ടിട്ടില്ല.ഇന്ത്യയെ കൂടാതെ ബംഗ്ലാദേശ്, ഇന്തോനേഷ്യ, കസാക്കിസ്ഥാന്‍, നേപ്പാള്‍, പാകിസ്ഥാന്‍, ഫിലിപ്പീന്‍സ്, ദക്ഷിണാഫ്രിക്ക, യു എസ് എന്നീ രാജ്യങ്ങളില്‍ നിന്ന് വരുന്നവരും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണമെന്ന് ഹോങ്കോംഗ് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.

യാത്രക്ക് മുമ്പ് ഈ ഒമ്പത് രാജ്യങ്ങളിലെയും യാത്രക്കാര്‍ ഫോം പൂരിപ്പിച്ച് നല്‍കണം. കൂടാതെ എല്ലാ അന്താരാഷട്ര യാത്രക്കാരും ഹോങ്കോംഗ് വിമാനത്താവളത്തിന് പുറത്ത് പരിശോധന നടത്തേണ്ടതാണെന്നും സര്‍ക്കാര്‍ അറിയിച്ചു.

---- facebook comment plugin here -----

Latest