Covid19
ലാലുപ്രസാദ് യാദവിന്റെ ഒമ്പത് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്

പട്‌ന| രാഷട്രീയ ജനതാദള്‍ അധ്യക്ഷന്‍ ലാലുപ്രസാദ് യാദവിന്റെ സുരക്ഷക്കായി വിന്യസിച്ച ഒമ്പത് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്. ലാലു പ്രസാദിനെ ഇപ്പോള്‍ കെല്ലി ഡയറക്ടേഴ്‌സ് ബെംഗ്ലാവിലാണ് താമസിപ്പിച്ചിരിക്കുന്നത്.
നേരത്തേ അസുഖത്തെ തുടര്‍ന്ന് റാഞ്ചിയിലെ രാദേന്ദ്ര മെഡിക്കല്‍ സയന്‍സ്സില്‍ പ്രവേശിപ്പിച്ചിരുന്നു. ബെംഗ്ലാവിന്റെ പുറത്ത് ലാലുവിന്റെ സുരക്ഷക്കായാണ് ഒമ്പത് സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചത്.
കഴിഞ്ഞ ദിവസം ഇവരില്‍ നടത്തിയ പരിശോധനയിലാണ് കൊവിഡ് കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
---- facebook comment plugin here -----