Connect with us

Kerala

സ്വര്‍ണ കള്ളക്കടത്ത്: ഇ ഡി എടുത്ത കേസിലും സ്വപ്‌ന സുരേഷിന് ജാമ്യമില്ല

Published

|

Last Updated

കൊച്ചി | തിരുവനന്തപുരം സ്വര്‍ണകള്ളക്കടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്മന്റ് ഡയറക്ടറേറ്റ് എടുത്ത് കേസിലും സ്വപ്‌നക്ക് ജാമ്യമില്ല. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി സ്വപ്‌നയുടെ ജാമ്യാപേക്ഷ തള്ളി. പ്രഥമദൃഷ്ടാ പ്രതിക്കെതിരെ തെളിവുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ജാമ്യഹരജി കോടതി തള്ളിയത്.

വലിയ ശൃംഖല കള്ളക്കടത്തിന് പിന്നിലുണ്ടെന്നും താന്‍ പങ്കാളിയാണെന്ന് പ്രതിയുടെ കുറ്റസമ്മത മൊഴിയുണ്ടെന്നും ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി പറഞ്ഞു. അതേസമയം എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്‌ന സുരേഷ്, സന്ദീപ്, സരിത് എന്നിവരടക്കം എട്ടു പ്രതികളുടെ റിമാന്‍ഡ് കാലാവധി അടുത്ത മാസം പതിനെട്ട് വരെ നീട്ടി. കൊച്ചിയിലെ എന്‍ഐഎ കോടതിയാണ് റിമാന്‍ഡ് നീട്ടിയത്.

ഹവാല, ബിനാമി ഇടപാടുകള്‍, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയുമായി തനിക്ക് യാതൊരുബന്ധവും ഇ െതാന്‍ സമ്പാദിച്ചത് നിയമപരമായാണെന്നും അനധികൃതമായി ഒരു ഇടപാടും നടത്തിയിട്ടില്ലെന്നുമാണ് സ്വപ്ന സുരേഷിന്റെ വാദം. ഇത് കോടതി അംഗീകരിച്ചില്ല.

പ്രതികള്‍ക്ക് ഈ കേസില്‍ ബന്ധമുണ്ടെന്നതിന് കേസ് ഡയറിയില്‍ മതിയായ തെളിവുകളുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വാദിച്ചു. സ്വപ്ന സുരേഷിന്റെ പേരിലുള്ള രണ്ട് ബേങ്ക് ലോക്കറിലെ പണം സംബന്ധിച്ച് ദുരൂഹതയുണ്ടെന്നും ഇ ഡി വാദിച്ചു.

Latest