National
കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിന് കൊവിഡ് സ്ഥിരീകരിച്ചു

ന്യൂഡൽഹി| ജൽ ശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിന് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. പകർച്ചവ്യാധി സ്ഥിരീകരിക്കുന്ന ആറാമത്തെ കേന്ദ്രമന്ത്രിയാണ് ഇദ്ദേഹം. ഡോക്ടർമാരുടെ ഉപദേശപ്രകാരം ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിച്ചു.
ചില ലക്ഷണങ്ങൾ കണ്ടതിനാൽ വൈറസ് പരിശോധനക്ക് വിധേയനാകുകയും കൊറോണവൈറസ് സ്ഥിരീകരിക്കുകയും ചെയ്തതായി അദ്ദേഹം അറിയിച്ചു.
അടുത്തിടെ താനുമായി സമ്പർക്കം പുലർത്തിയ എല്ലാവരും ക്വാറന്റൈനിൽ പോകണമെന്നും ഷെഖാവത്ത് അഭ്യർഥിച്ചു.
---- facebook comment plugin here -----