Connect with us

Kerala

സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത് നാല് കൊവിഡ് മരണം

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് നാല് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. പത്തനംതിട്ട പ്രമാണം സ്വദേശി പുരുഷോത്തമന്‍ (70), കോഴിക്കോട് മാവൂര്‍ സ്വദേശി ബഷീര്‍, കോട്ടയം വടവാതൂര്‍ ചന്ദ്രാലയത്തില്‍ പി.എന്‍ ചന്ദ്രന്‍ (74), കാസര്‍കോട് തൃക്കരിപ്പൂര്‍ ഇയ്യക്കാട് സ്വദേശി വിജയകുമാര്‍ (55) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്.

പരിയാരം മെഡിക്കല്‍ കോളജില്‍ മറ്റു രോഗങ്ങള്‍ക്ക് ചികിത്സയിലിരിക്കെയാണ് ഇയ്യക്കാട് സ്വദേശി വിജയകുമാര്‍ മരിച്ചത്. . ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകള്‍ക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ കാസര്‍കോട് ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 28 ആയി.

പത്തനംതിട്ടയില്‍ മരിച്ച പുരുഷോത്തമനു ഈ മാസം 14ന് ആണ് രോഗം സ്ഥിരീകരിച്ചത്. ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു
കോട്ടയം സ്വദേശി ചന്ദ്രന്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. പനിയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. കോട്ടയം ജില്ലയില്‍ കോവിഡ് ബാധിച്ചുള്ള മൂന്നാമത്തെ മരണമാണിത്.

Latest