Business
മൗറീഷ്യസിലേക്ക് ഇന്ധനം കയറ്റുമതി ചെയ്യാന്‍ ഇന്ത്യന്‍ ഓയില്‍

മുംബൈ | മൗറീഷ്യസിലേക്ക് ഇന്ധനം കയറ്റുമതി ചെയ്യാനൊരുങ്ങി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍. നവംബര്‍ മുതല്‍ പ്രതിവര്‍ഷം 7.20 ലക്ഷം ടണ്‍ ഇന്ധനമാണ് ഐ ഒ സി കയറ്റിയയക്കുക. നിലവില്‍ ആഭ്യന്തര വിപണിയിലാണ് ഐ ഒ സി അധികവും ഉത്പന്നങ്ങള്‍ വില്‍ക്കുന്നത്.
ഇതിന് പുറമെ നേപ്പാളിലും ഭൂട്ടാനിലും ഇന്ധനം വിതരണം ചെയ്യുന്നുണ്ട്. ഈയടുത്ത് ബംഗ്ലദേശിലേക്ക് കയറ്റിയയക്കാനുള്ള കരാര്‍ ഐ ഒ സിക്ക് ലഭിച്ചിരുന്നു. 2.05 ലക്ഷം ടണ്‍ 95 ആര്‍ ഒ എന്‍ ഗ്യാസോലിന്‍, 2.35 ലക്ഷം ടണ്‍ 10 പി പി എം ഗ്യാസോലിന്‍, 1.75 ലക്ഷം ടണ്‍ ജെറ്റ് ഇന്ധനം, 1.05 ലക്ഷം ടണ്‍ മറൈന്‍ ഗ്യാസോലൈന്‍ എന്നിവയാണ് മൗറീഷ്യസിലേക്ക് ഐ ഒ സി കയറ്റിയയക്കുക.
ഐ ഒ സിക്ക് പുറമെ ഫ്രാന്‍സിന്റെ ടോട്ടല്‍, സഹാറ എനര്‍ജി, ഒ ക്യു ട്രേഡിംഗ്, വിറ്റോള്‍ എന്നിവക്കും കരാര്‍ ലഭിച്ചിട്ടുണ്ട്. 2019 വരെ 12 വര്‍ഷം മംഗലാപുരം റിഫൈനറിയാണ് മൗറീഷ്യസിലേക്ക് ഇന്ധനം കയറ്റിയയച്ചിരുന്നത്.