Connect with us

Science

ഗാലപഗോസില്‍ 30 പുതിയ ജീവിവര്‍ഗങ്ങളെ കണ്ടെത്തി

Published

|

Last Updated

പാരീസ് | ഗാലപഗോസിലെ സമുദ്രത്തില്‍ പുതിയ 30 ജീവിവര്‍ഗങ്ങളെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. നട്ടെല്ലില്ലാത്ത 30 ജീവിവര്‍ഗങ്ങളെയാണ് കണ്ടെത്തിയതെന്ന് ഗാലപഗോസ് നാഷനല്‍ പാര്‍ക് (ജി എന്‍ പി) അധികൃതര്‍ അറിയിച്ചു.

10 ബാംബൂ കോറല്‍, നാല് ഒക്ടോകോറല്‍, ഒരു ബ്രിറ്റ്ല്‍ സ്റ്റാര്‍, 11 സ്‌പോഞ്ച്, നാല് ക്രസ്‌റ്റേഷ്യന്‍ എന്നിവയാണ് കണ്ടെത്തിയത്. മൃദുവായ ഭീമന്‍ പവിഴപ്പുറ്റുകളും ഇവയിലുണ്ട്. ട്രോപിക്കല്‍ ഈസ്റ്റേണ്‍ പസിഫിക്കില്‍ ഇത് കണ്ടെത്തുന്നത് ആദ്യമായാണ്.

ഗ്ലാസ് സ്‌പോഞ്ചുകള്‍ ഒരു മീറ്റര്‍ വരെ വീതിയില്‍ പടര്‍ന്നുവളരുന്നതാണ്. റിമോട്ട് ഓപറേറ്റഡ് വെഹിക്കിളുകള്‍ ഉപയോഗിച്ച് 3400 മീറ്റര്‍ വരെ ആഴത്തിലാണ് ഗവേഷണം നടത്തിയത്. ചാള്‍സ് ഡാര്‍വിന്‍ ഫൗണ്ടേഷനിലെ ശാസ്ത്രജ്ഞന്മാര്‍ നാഷനല്‍ പാര്‍ക്ക് ഡയറക്ടറേറ്റിന്റെയും ഓഷ്യന്‍ എക്‌സ്‌പ്ലൊറേഷന്‍ ട്രസ്റ്റിന്റെയും സഹകരണത്തോടെയാണ് പഠനം നടത്തിയത്.

---- facebook comment plugin here -----

Latest