Connect with us

Kerala

കൊവിഡ് പ്രതിസന്ധി: കോളേജുകളിലെ സെമസ്റ്റർ ഫീസുകളിൽ ഇളവ് വരുത്തണം - എസ് എസ് എഫ്

Published

|

Last Updated

കോഴിക്കോട് | കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് കോളജുകളില്‍ ഫീസ് ഇളവ് ചെയ്യണമെന്ന് എസ് എസ് എഫ് ആവശ്യപ്പെട്ടു.

കൊവിഡ് പാശ്ചാത്തലത്തിൽ വലിയ രൂപത്തിലുള്ള  സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സമൂഹം കടന്നു പോകുന്നത്. തൊഴിൽനഷ്ടപ്പെടുകയും വരുമാനം നിലക്കുകയും ചെയ്ത  സാഹചര്യം നിലനിൽക്കുന്നു.ഓൺലൈൻ സംവിധാനത്തിലൂടെ നടക്കുന്ന  ക്ലാസുകൾക്ക് ഈ സാഹചര്യത്തിലും മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളും നേരത്തെ വാങ്ങിയിരുന്ന ഫീസ് തന്നെയാണ് ഈടാക്കുന്നത്.

സാധാരണ പ്രവര്‍ത്തി ദിനങ്ങളില്‍ ലഭ്യമാകുന്ന ലാബ്, ലെെബ്രറി, മറ്റ് സൗകര്യങ്ങളൊന്നും നിലവിൽ  ഉപയോഗിക്കാനാവില്ല. എന്നിട്ടും ഇത്രയും  തുക വിദ്യാർത്ഥികളിൽ നിന്നും ഈടാക്കുന്നത് നീതീകരിക്കാനാവില്ല. ആയതിനാൽ ഫീസിനത്തിൽ പരമാവധി  കുറവ് വരുത്തുന്നതിനും നേരത്തെ ഈടാക്കിയതിൽ ഇളവ് ഏർപ്പെടുത്തുന്നതിലും സർക്കാർ നടപടി സ്വീകരിക്കണമെന്ന് എസ് എസ് എഫ് സംസ്ഥാന കാമ്പസ് സിന്റിക്കേറ്റ് ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ വകുപ്പുമന്ത്രി,  മറ്റു സർവ്വകലാശാല അധികൃതർക്കും കോളേജുകൾക്കും ഈ വിഷയം ഉന്നയിച്ച്  എസ് എസ് എഫ്  നിവേദനം നൽകി. സിന്റിക്കേറ്റ് യോഗത്തിൽ  എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് നിയാസ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ ശബീറലി പയ്യനാട്, സമീർ സൈദാർപള്ളി തുടങ്ങിയവർ  പങ്കെടുത്തു.

Latest