Connect with us

Covid19

യു പി ആരോഗ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു

Published

|

Last Updated

ലക്‌നോ| യു പി ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി അതുൽ ഗാർഗിന് കൊവിഡ് സ്ഥിരീകരിച്ചു. അടുത്തിടെ താനുമായി സമ്പർക്കം പുലർത്തിവരെല്ലാം വൈറസ് പരിശോധന നടത്തണമെന്നും സ്വയം നിരീക്ഷണത്തിൽ പോകണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

രോഗലക്ഷണങ്ങൾ ഉള്ളതിനാൽ ഈ മാസം 15ന് നടത്തിയ ആർ ടി പി സി ആർ പരിശോധനയിൽ നെഗറ്റീവ് എന്നാണ് സ്ഥിരീകരിച്ചത്. എന്നാൽ ഇന്നലെ രാത്രി നടത്തിയ ദ്രുത പരിശോധനയിലാണ് പോസിറ്റീവായത്. അതുകൊണ്ട് 16 മുതൽ 18 വരെ താനുമായി ബന്ധപ്പെട്ട എല്ലാവരും നിരീക്ഷണത്തിൽ പോകണമെന്ന് അദ്ദേഹം ട്വീറ്റിൽ കുറിച്ചു.

യു പി മന്ത്രിമാരായ കമൽ റാണി വരുൺ, ചേതൻ ചൗഹാൻ എന്നിവർ ദിവസങ്ങൾക്ക് മുന്പാണ് കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.

---- facebook comment plugin here -----

Latest