Connect with us

National

കശ്മീര്‍ അതിര്‍ത്തിയില്‍ വിന്യസിക്കാന്‍ പാക്കിസ്ഥാന് ചൈന ഡ്രോണുകള്‍ നല്‍കും

Published

|

Last Updated

ന്യൂഡല്‍ഹി | ജമ്മുകശ്മീരിലെ ഇന്ത്യ- പാക് അതിര്‍ത്തി രേഖകളില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ പാക്കിസ്ഥാന് സഹായങ്ങള്‍ നല്‍കി ചൈന. ഇതിനായി നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും മറ്റുമായി അത്യാധുനിക ഡ്രോണുകള്‍ കൈമാറും.

Cai Hong4 (CH4) എന്ന ചൈനിസ് ഡ്രോണുകളാണ് നല്‍ക്കുക. നിരീക്ഷണത്തിന് ഒപ്പം സ്ഫോടക വസ്തുക്കള്‍ വര്‍ഷിക്കാനടക്കം ശേഷിയുള്ളതാണ് ഈ ഡ്രോണുകള്‍. പാകിസ്ഥാന്‍ സൈന്യത്തിലെ ബ്രിഗേഡിയര്‍ മുഹമ്മദ് സഫര്‍ ഇഖ്ബാലിന്റെ നേത്യത്വത്തിലുള്ള സംഘം ഡ്രോണുകളുടെ ഉപയോഗ പരിശിലനത്തിനായി ചൈനയില്‍ എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അമേരിക്കയുടെ റീപ്പര്‍ ഡ്രോണിന് സമാനമായി നിര്‍മിച്ചിരിക്കുന്ന ചൈനയുടെ യു എവി ഡ്രോണിന് ഹാര്‍ഡ്പോയിന്റില്‍ ആറ് ആയുധങ്ങള്‍ വരെ സൂക്ഷിക്കാന്‍ സാധിക്കും. 16,000 അടി താഴ്ചയിലേക്ക് വരെ വെടിവയ്ക്കാന്‍ സാധിക്കുന്നതാണ് ഈ ഡ്രോണുകള്‍.

 

 

---- facebook comment plugin here -----

Latest