Connect with us

National

രാകേഷ് അസ്താനയെ ബിഎസ്എഫ് ഡയറക്ടര്‍ ജനറലായി നിയമിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | സിബിഐ മുന്‍ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെ ബിഎസ്എഫ് ഡയറക്ടര്‍ ജനറലായി നിയമിച്ചു. 1984 ബാച്ചിലെ ഗുജറാത്ത് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ്. സിവില്‍ വ്യോമയാന സുരക്ഷാ ബ്യൂറോ ഡയറക്ടര്‍ ജനറലായി പ്രവര്‍ത്തിച്ചുവരികയെയാണ് പുതിയ നിയമനം . സിബിഐ തലപ്പത്തിരിക്കെ 2002 ലെ ഗോധ്ര സബര്‍മതി എക്സ്പ്രസ് തീവെപ്പ് കേസ് അടക്കം നിരവധി കേസുകള്‍ അന്വേഷിച്ചിട്ടുണ്ട്. കാലിത്തീറ്റ കുംഭകോണ കേസില്‍ 1997 ല്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ അറസ്റ്റു ചെയ്തതും അദ്ദേഹമാണ്.

സിബിഐ മുന്‍ മേധാവി അലോക് വര്‍മ്മയുമായുണ്ടായ ഏറ്റുമുട്ടലിന്റെ പേരില്‍ അന്ന് സ്പെഷ്യല്‍ ഡയറക്ടറായിരുന്ന അസ്താനയുടെ പേര് മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. ഇരുവരും തമ്മിലുള്ള തര്‍ക്കം രൂക്ഷമായതോടെ അലോക് വര്‍മ്മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് പുറത്താക്കി. പിന്നാലെ അദ്ദേഹം സര്‍വീസില്‍നിന്ന് രാജിവെക്കുകയും ചെയ്തു. അസ്താനയേയും അന്ന് സിബിഐയില്‍നിന്ന് മാറ്റിയിരുന്നു.

നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ഡയറക്ടര്‍ ജനറലിന്റെ അധിക ചുമതലയും അസ്താനക്കുണ്ടാകുമെന്നാണ് അറിയുന്നത്.