Connect with us

Gulf

ദുബൈ മരുഭൂയാത്ര ലോകത്തെ മികച്ച സഞ്ചാര അനുഭവം

Published

|

Last Updated

ദുബൈ | ദുബൈ ഡെസേർട്ട് സഫാരി ലോകത്തിലെ മികച്ച വിനോദ സഞ്ചാര അനുഭവം. ലോകത്തിലെ വലിയ യാത്ര പ്ലാറ്റ്ഫോമായ ട്രിപ്പ് അഡൈ്വസർ ആണ് അൽ ഖൈമ കൂടാരങ്ങളിലെ ബാർബക്യു, ഒട്ടക സവാരി എന്നിവ ഉൾപ്പെടുന്ന ദുബൈ മരുഭൂ യാത്രയെ മികച്ചതായി തെരഞ്ഞെടുത്തത്. യാത്ര ഒരുക്കിക്കൊടുക്കുന്ന ഓഷ്യൻ എയർ ട്രാവൽസ് ഈ വിഭാഗത്തിൽ ട്രാവലേഴ്‌സ് ചോയ്‌സ് ബഹുമതി നേടുകയായിരുന്നു.

സന്ദർശകർക്ക് അസാധാരണമായ അനുഭവങ്ങൾ നൽകുന്നതിൽ ദുബൈ ടൂറിസത്തെ പ്രശംസിക്കുകയും ചെയ്തു. ലോകമെമ്പാടുമുള്ള മികച്ച 5 അനുഭവങ്ങളിൽ ഒന്നാം സ്ഥാനത്തെത്തി ഖൈമ ക്യാമ്പെന്ന്, ദുബൈ കോർപ്പറേഷൻ ഫോർ ടൂറിസം ആന്റ് കൊമേഴ്സ് മാർക്കറ്റിംഗ് (ഡി സി ടി സി എം) സി ഇ ഒ ഇസാം  കാസിം അറിയിച്ചു.  12 മാസ കാലയളവിൽ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് അവലോകനങ്ങളും റേറ്റിംഗുകളും അടിസ്ഥാനമാക്കിയുള്ള ഒരു സംവിധാനം ഉപയോഗിച്ചാണ് വിജയികളെ നിർണയിച്ചത്. തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമെന്ന നിലയിൽ ദുബൈയുടെ സ്ഥാനം വീണ്ടും ഉറപ്പിക്കുകയാണ്.  ഈ സുപ്രധാന നേട്ടത്തിന് ദുബൈ ടൂറിസം ഓഷ്യൻ എയറിനെ അഭിനന്ദിക്കുന്നു.  ലോകത്തെ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന നഗരമായി ദുബൈ യെ മാറ്റുക എന്ന തന്ത്രപരമായ ലക്ഷ്യം നേടുന്നതിനായി ഞങ്ങൾ തുടർന്നും പ്രവർത്തിക്കും.

അതിഥികൾക്ക് മികച്ച യാത്രാനുഭവം നൽകാൻ ഞങ്ങൾ നിരന്തരം പരിശ്രമിക്കുന്നുണ്ടെന്നു ഓഷ്യൻ എയർ ട്രാവൽസ് സഹസ്ഥാപകനും സി ഇ ഒയുമായ എസ്സാം സലാ പറഞ്ഞു.
സഫാരി പ്രോജക്ടുകളിലും ഹെറിറ്റേജ് റെസ്റ്റോറന്റുകളിലും പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ സേവനം ലഭ്യമാക്കുന്നതിനായി കമ്പനി മുന്നോട്ട് പോകുകയാണെന്നും സുസ്ഥിര ടൂറിസം പദ്ധതികളിലും പരിസ്ഥിതി സംരക്ഷണത്തിലും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും അറിയിച്ചു. ദുബൈ ടൂറിസത്തിന്റെ വാർഷിക സന്ദർശക റിപ്പോർട്ട് 2019 പ്രകാരം, മരുഭൂമി സഫാരികളുടെ ജനപ്രീതി വർധിച്ചുവരുന്നു,

ദുബൈയിലെ അൽ ഖൈമ ക്യാമ്പിനൊപ്പം ഇറ്റലി ഫ്‌ളോറൻസിലെ ടസ്‌കൺ ഫാംഹൗസിലെ പിസ്സയും ജെലാറ്റോ പാചക ക്ലാസും ആംസ്റ്റർഡാം ഓപ്പൺ എയർ ബോട്ടിലെ ആഡംബര സ്‌മോൾ (ഗ്രൂപ്പ് കനാൽ ക്രൂസ്) എന്നിവയും പുരസ്‌കാരം നേടി.

Latest